സില്‍വര്‍ ജൂബിലി നിറവില്‍ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട്
സിൽവർ ജൂബിലി സമ്മേളനം ഒക്‌ടോബര്‍ 2ന് തിരുവല്ലയിൽ
തിരുവല്ല: സഭയുടെ സമഗ്ര വളർച്ചയ്ക്കായി യത്നിക്കുന്നതും ഇന്ത്യയിലും വിദേശത്തുമായി കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിലെ പ്രവർത്തനങ്ങളിൽ സജീവവുമായ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു.
തിരുവല്ലയിലും പരിസരങ്ങളിലുമുള്ള വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തി വന്നിരുന്ന 'വി.ബി.എസ് & ടീന്‍ ചലഞ്ച്' പ്രോഗ്രാമുകളുടെ തുടര്‍ച്ചയാണ് 1999-ല്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട്.
കുട്ടികള്‍, യുവജനങ്ങള്‍, കുടുംബങ്ങള്‍ എന്നിവരുടെ സമഗ്രവളര്‍ച്ചയെ ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് & ടീന്‍സ് മീറ്റിലൂടെ പതിനായിരക്കണക്കിന് കുട്ടികളെയും കൗമാരക്കാരെയും ദൈവവചനത്തിന്റെ സന്ദേശത്താല്‍ സന്ധിക്കുവാനും സ്വാധിനിക്കുവാനും കഴിഞ്ഞിട്ടുണ്ട്. കൂടാതെ, പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ്, ഫാമിലി സെമിനാറുകള്‍, സണ്ടേസ്കൂൾ ടീച്ചേഴ്‌സ് ട്രെയിനിംഗുകള്‍, കിഡ്സ് - യൂത്ത് ക്യാമ്പുകള്‍, ലീഡര്‍ഷിപ്പ് ട്രെയിനിംഗുകള്‍, സംഗീത ശുശ്രൂഷകൾ, സ്കൂളുകൾ കേന്ദ്രീകരിച്ചു സ്‌കൂള്‍ മിഷന്‍ തുടങ്ങിയവയും നടത്തപ്പെടുന്നു.
കേരളത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രോഗ്രാമുകളിൽ ഒന്നായ ചിൽഡ്രൻസ് ഫെസ്റ്റിലൂടെ പതിനായിരക്കണക്കിന് ആളുകളിലേക്ക് ക്രിസ്തുവിന്റെ സന്ദേശവും സ്നേഹവും എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ ചിൽഡ്രൻസ് ഫെസ്റ്റ് ആറു ഭാഷകളിൽ ലഭ്യമാണ്.
സിൽവർ ജൂബിലി സമ്മേളനം ഒക്‌ടോബര്‍ 2 ന് തിരുവല്ല മഞ്ഞാടി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹോളില്‍ നടക്കും. ഉച്ചക്ക് രണ്ടിന് തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് സഹകാരികളുടെ സമ്മേളനവും വൈകുന്നേരം 5.30 ന് പൊതുസമ്മേളനവും നടക്കും. വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തിൽ ഡോ. ഫിന്നി ഫിലിപ്പ് (ഉദയ്പൂർ) മുഖ്യ സന്ദേശം നൽകും. പൊതുസമ്മേളനത്തോട് അനുബന്ധിച്ചു കേരളത്തിലെ പ്രമുഖ ഗായകരെ ഉൾപ്പെടുത്തി സംഗീത നിശയും നടക്കും.
സിൽവർ ജൂബിലിയോട് അനുബന്ധിച്ചു വിവിധമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ ക്രമീകരണങ്ങൾ നടത്തി വരുന്നു കൂടാതെ സഭയുടെ സമഗ്രവളര്‍ച്ചയ്ക്ക് സഹായകരമാകുന്ന നിരവധി പ്രോഗ്രാമുകള്‍ കേരളത്തിലുടനീളം ക്രമീകരിക്കുമെന്നും തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവർത്തകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.