തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ജൂബിലി സമ്മേളനം ഒക്ടോബര്‍ 2ന് തിരുവല്ലയില്‍
തിരുവല്ല: സഭയുടെ സമഗ്രവളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സില്‍വര്‍ ജൂബിലി സമ്മേളനവും സ്‌തോത്രശുശ്രൂഷയും ഒക്ടോബര്‍ 2ന് തിരുവല്ല മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചിലിക്കല്‍ ചര്‍ച്ച് സെന്‍ട്രല്‍ ഹാളില്‍ വൈകുന്നേരം 5 ന് ആരംഭിക്കും. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് പാസ്റ്റര്‍ റെജി മൂലേടം അധ്യക്ഷം വഹിക്കുന്ന സമ്മേളനത്തില്‍ മുഖ്യാതിഥി ഡോ. ഫിന്നി ഫിലിപ്പ് (ഉദയപ്പൂര്‍) മിഷന്‍ ചലഞ്ച് നല്‍കും.
വിവിധ ക്രൈസ്തവ സഭാ,സംഘടനകള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പെന്തെക്കോസ്ത് സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റേഴ്‌സ് വൈ. റെജി (ഓവര്‍സീയര്‍, ചര്‍ച്ച് ഓഫ് ഗോഡ്), വി.റ്റി. എബ്രഹാം (സൂപ്രണ്ട്, ഏ.ജി. മലബാര്‍ ഡിസ്ട്രിക്ട്), രാജു പൂവക്കാല (ഐപിസി പ്രയര്‍ സെന്റര്‍), ജോണ്‍സണ്‍ കെ. ശാമുവേല്‍ (ജനറല്‍ സെക്രട്ടറി, ശാരോന്‍ ചര്‍ച്ച്), ഡോ. പി.ജി. വര്‍ഗീസ്, പ്രിന്‍സ് തോമസ് റാന്നി തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും. കൂടാതെ ലീഡേഴ്‌സ് മീറ്റ്, മിഷന്‍ ചലഞ്ച്, വിദ്യാഭ്യാസ സഹായ വിതരണം, വീഡിയോ പ്രദര്‍ശനം എന്നിവ നടക്കും. ഉച്ചയ്ക്ക് 3 മണിയ്ക്ക് നടക്കുന്ന തിമഥി ചില്‍ഡ്രന്‍സ് ഫെസ്റ്റ് പ്രവര്‍ത്തകര്‍ക്കായുള്ള ലീഡേഴ്‌സ് മീറ്റില്‍ ഡോ. ഐസക് വി. മാത്യു പ്രസംഗിക്കും. തിമഥി ട്യൂണ്‍സ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.
ദൈവീക വിശ്വസ്തതയുടേയും പരിപാലനത്തിന്റെയും കാല്‍ നൂറ്റാണ്ട് പിന്നിടുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജൂബിലി സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി ഏബ്രഹാം ഫീലിപ്പോസ്, മിഷന്‍ ഡയറക്ടര്‍ സാലു വറുഗീസ്, ട്രഷറാര്‍ എം.ജി. മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി വൈസ് പ്രസിഡന്റ് ബിജു ഈപ്പന്‍ ജനറല്‍ കണ്‍വീനറായി 17 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.