തോമസ് ഫിലിപ്പ് മെമ്മോറിയൽ വിദ്യാഭ്യാസ സഹായ പദ്ധതി ഗുഡ്ന്യൂസിലൂടെ തുടക്കമാകുന്നു

തോമസ് ഫിലിപ്പ് മെമ്മോറിയൽ വിദ്യാഭ്യാസ സഹായ പദ്ധതി ഗുഡ്ന്യൂസിലൂടെ തുടക്കമാകുന്നു

'സുവിശേഷ മുന്നേറ്റത്തിലെ സൗമ്യനായ നേതാവ്' മണ്മറഞ്ഞ പാസ്റ്റർ തോമസ് ഫിലിപ്പിന്റെ ഓർമ്മയ്ക്കായി അദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരംഭിക്കുന്ന 'തോമസ് ഫിലിപ്പ് മെമ്മോറിയൽ വിദ്യാഭ്യാസ സഹായ പദ്ധതി' താമസിക്കാതെ ഗുഡ്ന്യൂസിലൂടെ അർഹരായവർക്ക് നൽകും

ദ്ധതിയുടെ ഉത്ഘാടനവും വിതരണവും ഒക്ടോബർ 5ന് തിരുവല്ലയിലുള്ള തന്റെ ഭവനത്തോട് ചേർന്നുള്ള സഭാഹാളിൽ നടക്കും. പരേതന്റെ സഹധർമിണി മേഴ്സി തോമസുമായി ഗുഡ്ന്യൂസ്  നടത്തിയ അഭിമുഖത്തിലാണ് കുടുംബത്തിന്റെ താല്പര്യം അറിയിച്ചത്. ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിക്ക് അപേക്ഷകൾ ലഭിച്ച പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന ഏറ്റവും അർഹരായ 20 വിദ്യാർത്ഥികൾക്കാണ് ഈ വർഷം സഹായം ലഭ്യമാവുക.  

കേരളത്തിലെ പ്രസിദ്ധമായ വേദപഠനശാലകളിലൊന്നായ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി സ്ഥാപകരിൽ ഒരാളായ പാസ്റ്റർ തോമസ് ഫിലിപ്പിന്റെ ദർശനത്തിന്റെ ഫലമായാണ് കേരളത്തിലെ മുൻനിര പെന്തക്കോസ്ത് പ്രസ്ഥാനങ്ങളിലൊന്നായി വളർന്ന ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് പിറവി കൊണ്ടത്.  പെന്തെക്കോസ്ത് ഐക്യത്തിനായി നിലകൊണ്ട അദ്ദേഹത്തിന്റെ ഉത്സാഹമാണ് കേരള പെന്തെക്കോസ്തൽ ഫെല്ലോഷിപ് എന്ന ഉപദേശ ഐക്യമുള്ള സഭാസംഘടനകളുടെ കൂട്ടായ്മ.

സഹോദരിമാരുടെ ആത്മീയ വളർച്ചയ്ക്കും സുവിശേഷീകരണത്തിനും നിരവധി സംഭാവനകൾ നൽകിയ യൂണിയൻ ക്രിസ്ത്യൻ വിമൻസ് ഫെല്ലോഷിപ് എന്ന സംഘടനയുടെ ആരംഭത്തിനു കാരണമായി തീർന്നത് പാസ്റ്റർ തോമസ് ഫിലിപ്പിന്റെ ദീർഘവീക്ഷണവും സമർപ്പണവും ഹൃദയത്തിൽ  അണയാത്ത സുവിശേഷ ആത്മാവുമായിരുന്നു. 

സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് നിരവധി സംഭാവനകൾ നൽകിയ അദ്ദേഹത്തിന് പ്രാർത്ഥനപോരാളിയായി ഒപ്പം നിലകൊണ്ട സഹധർമിണി മേഴ്സി തോമസ് ഗുഡ്ന്യൂസുമായി പങ്കുവെച്ച അനുഭവങ്ങൾ വാരികയിൽ താമസിക്കാതെ പ്രസിദ്ധീകരിക്കുന്നതാണ്.

Advertisement

Advertisement