“തൻ നാമത്തിൽ” സംഗീതസായാഹ്നം തിരുവല്ലയിൽ ഓഗസ്റ്റ് 18ന്

0
732

തിരുവല്ല: പ്രശസ്ത സംഗീതജ്ഞൻ ജെ.വി. പീറ്റർ രചിച്ച
അനശ്വര ഗാനങ്ങൾ കോർത്തിണക്കി ഗോസ്പൽ ട്യൂണേഴ്സ് ഒരുക്കുന്ന “തൻ നാമത്തിൽ” സംഗീത സായാഹ്നം ആഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് 5.30ന് മഞ്ഞാടി ഐ പി സി പ്രയർ സെൻററിൽ നടക്കും.
ഗോസ്പൽ ട്യൂണേഴ്സിലെ ആദ്യകാല കലാകാരന്മാർ
പ്രോഗ്രാമിൽ പങ്കെടുക്കും.
പ്രൊഫ. ടി. തോമസ് വർഗീസ് ഉദ്ഘാടനം നിർവഹിക്കും. സിസ്റ്റർ നിർമല പീറ്റർ , സാങ്കി പീറ്റർ,
സാംസൺ കോട്ടൂർ,സാം ജോർജ്, വിൽസൻ സാം, അലക്സ്, ജോൺസൻ,ലിഡിയ സാം, പ്രസിൻ ജോസ്, ക്ലിറ്റസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. പ്രസാദ് മാത്യു, ബോവസ് ബാബു ദാനിയേൽ, സന്തോഷ്, സാം ജോൺ,വിനോദ്, ജോയ്, തുടങ്ങിയവർ പശ്ചാത്തല സംഗീതം ഒരുക്കും. ടോണി ഡി. ചെവ്വൂകാരൻ, ബിന്നി മാത്യു, എബി മുളയ്ക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. നാല് പതിറ്റാണ്ടുകൾ സംഗീത രംഗത്ത് പ്രവർത്തിച്ച് ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന സുവിശേഷകൻ ജെ.വി. പീറ്റർ ആയിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. യേശു ഇല്ലാത്ത ജീവിത പടക്, എണ്ണി എണ്ണി സ്തുതിക്കുവാൻ, എൻ ദൈവത്താൽ കഴിയാത്തത്, മറുകരയിൽ നാം ചേർന്നിടും, താങ്ങും കരങ്ങൾ ഉണ്ട് , നിനക്കായ് കരുതും…എന്ന് തുടങ്ങിയ ഇരുപതോളം ജനപ്രിയ ഗാനങ്ങൾ പ്രശസ്ത ഗായകർ ആലപിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here