ഷാജൻ മുട്ടത്ത്
കുന്നംകുളം : അപ്പസ്തോലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭയുടെ ആഭിമുഖ്യത്തിൽ സദ്വാർത്താ മഹോത്സവം മെയ് 24 വെള്ളി മുതൽ 26 ഞായർ വരെ ഹാപ്പി ഹോമിൽ നടക്കും. പാസ്റ്റർമായ ഡോ. ടി. പി. വർഗീസ്, അനീഷ് തോമസ്, അനീഷ് കൊല്ലം എന്നിവർ വചനം പ്രസംഗിക്കും. സംഗീത ശുശ്രൂഷക്ക് ഇമ്മാനുവൽ വോയ്സ് നേതൃത്വം നൽകും. പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ ഗാനങ്ങൾ ആലപിക്കും. 25 ശനിയാഴ്ച 10ന് നടക്കുന്ന സോദരി സമ്മേളനത്തിൽ സിസ്റ്റർ പ്രിജിനി ബിനോയ്, കോട്ടയം ശുശ്രൂഷിക്കും മെയ് 26 ഞായറാഴ്ച രാവിലെ 9.30 ന് സഭായോഗവും ഉച്ചക്ക് 2.30 ന് യുവജന വിദ്യാർത്ഥി സംഗമവും നടക്കും. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി .വി .മാത്യു മുഖ്യ അതിഥി ആയിരിക്കും