എക്സ്ട്രീം ഗേദറിങ് സംഘടിപ്പിക്കുന്ന മ്യൂസിക് വർക്ക്‌ഷോപ്പ് സെപ്.13 മുതൽ കുന്നംകുളത്ത്

0
364

കുന്നംകുളം:  സംഗീത പരിശീലന പരിപാടിയുടെ ഭാഗമായി എക്സ്ട്രീം ഗേദറിങ് സംഘടിപ്പിക്കുന്ന മ്യൂസിക് വർക്ക്‌ഷോപ്പ് സെപ്റ്റംബർ 13,14 വെള്ളി,ശനി ദിവസങ്ങളിൽ കുന്നംകുളത്ത് നടക്കും.
പ്രശസ്ത സംഗീത വിദഗ്ധനും ബെസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് ജേതാവുമായ ഗോഡ്‌വിൻ റോഷിൻ പൂമല, വിവിധ വാദ്യ ഉപകരണങ്ങളുടെ പരിശീലകൻ പൗലോസ് കാക്കശ്ശേരി എന്നിവർ ക്ലാസ്സുകൾ നയിക്കും. മണിപ്പൂരിൽ നിന്നുള്ള പ്രശസ്ത ഗായികമാരായ സിസ്റ്റർ എലിസബത്ത് , ഷാരോൺ എന്നിവർ സംഗീത പരിശീലനത്തിന് നേതൃത്വം നൽകും. സംഗീത വിദ്യാർത്ഥികൾക്കും താല്പര്യമുള്ള വർക്കും പരിശീലനത്തിന് സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്.
കുന്നംകുളം കോഴിക്കോട് റോഡിൽ എവറെഡി പ്ലാസ യിൽ രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് ക്ലാസ്സുകൾ. എക്സ്ട്രീം ഗേദറിംഗ് സംഘാടകരായ ഷാജൻ മുട്ടത്ത്, ഹെയിൻസ് ശാമുവേൽ, റോയ്സൺ ഐ. ചീരൻ, ഷാജു സി.ഐ. എന്നിവർ  നേതൃത്വം നൽകും. രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക: 9400591283, 9446022824

 

LEAVE A REPLY

Please enter your comment!
Please enter your name here