ഇടിമിന്നലിൽ  നാലു പശുക്കൾ ചത്തു; കണ്ണീരോടെ പുത്തൻവീട്ടിൽ മാത്യുവും കുടുംബവും 

ഇടിമിന്നലിൽ  നാലു പശുക്കൾ ചത്തു; കണ്ണീരോടെ പുത്തൻവീട്ടിൽ മാത്യുവും കുടുംബവും 
മാത്യുവും കുടുംബവും

ജേക്കബ് ജോൺ, കൊട്ടാരക്കര 

കൊട്ടാരക്കര: ഇടിമിന്നലിൽ സ്വപ്നങ്ങൾ തകർന്ന ഒരു കുടുംബം. കഴിഞ്ഞ ദിവസം കൊട്ടാരക്കര പുതുശ്ശേരിഭാഗത്ത് ഉണ്ടായ ഇടിമിന്നലിൽ എനാത്ത് മരങ്ങാട്ടു പുത്തൻവീട്ടിൽ മാത്യുവിന്റെ ജീവനോപാധിയായ നാലു പശുക്കളും ചത്തു. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കർഷക കുടുംബമാണ് മാത്യുവിന്റേത്. വർഷങ്ങളായി പശുക്കളെ വളർത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. 17 സെന്റ്‌ സ്ഥലം മാത്രമുള്ള ഇദ്ദേഹത്തിന് മറ്റു വരുമാന മാർഗ്ഗങ്ങളൊന്നും ഇല്ല. സംഭവത്തെ തുടർന്ന് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധികൃതരും വില്ലേജ് അധികാരികളും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. 

ചർച്ച് ഓഫ് ഗോഡ് പുതുശ്ശേരിഭാഗം സഭാംഗങ്ങളായ ഇവർക്ക് പുതിയ ജീവനോപാധി മാർഗ്ഗങ്ങൾ ലഭിക്കുവാൻ പ്രാർത്ഥിക്കുക.

Advertisement