ട്രാൻസ്ഫോമേഴ്‌സ് ഹോം വിബിഎസ് പവർ വിഷനിൽ

0
452

തിരുവല്ല: ലോകമെമ്പാടും കൊറോണ ഭീതി അലയടിച്ച ഈ നാളുകളിൽ കുരുന്നുകൾക്കും കുടുംബങ്ങൾക്കും ആഹ്ലാദവും ആശ്വാസവും പകർന്ന ട്രാൻസ്ഫോമേഴ്സ് ഹോം വിബിഎസ് പവർവിഷൻ ചാനലിലൂടെ നിങ്ങളുടെ സ്വീകരണമുറിയിലേക്ക് എത്തുകയാണ്. കേരളത്തിലും, ഇതര സംസ്ഥാനങ്ങളിലും, അനേക വിദേശ രാജ്യങ്ങളിലുമായി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ഹോം വിബിഎസ് 2020 ഏപ്രിൽ 13 തിങ്കൾ മുതൽ 17 വെള്ളി വരെ എല്ലാ ദിവസവും രാവിലെ 11 മണിക്ക് ( ഇന്ത്യന് സമയം) പവർവിഷനിലൂടെ കുരുന്നുകൾക്ക് ആസ്വദിക്കാവുന്നതാണ്. മാതാപിതാക്കൾ അദ്ധ്യാപകരും കുഞ്ഞുങ്ങൾ വിദ്യാർത്ഥികളുമായി, ദൈവവചനത്തിലധിഷ്ഠിതമായ നൂതന ശൈലിയിൽ തയ്യാറാക്കപ്പെട്ട ഹോം വിബിഎസിന്റെ പാഠ്യപദ്ധതികൾ അനേക കുടുംബങ്ങളിൽ നഷ്ടമായിക്കൊണ്ടിരുന്ന പരസ്പര സ്നേഹവും, കരുതലും പങ്കുവയ്ക്കലും മടക്കിക്കൊണ്ടുവരുവാൻ കാരണമായി. ആത്മീയത ചോരാത്ത ഗാനങ്ങളും, മൂല്യമേറിയ ദൈവവചന പാഠങ്ങളും വ്യത്യസ്തത പുലർത്തുന്ന കളികളും ക്രാഫ്റ്റുകളും, ക്രിസ്തീയ ജീവിതത്തിന്റെ ചുവടുകൾ ഉറപ്പിക്കുന്ന മൂവികളും ട്രാൻസ്ഫോമേഴ്‌സ് ഹോം വിബിഎസിനെ അതുല്ല്യമാക്കുന്ന പ്രത്യേകതകളാണ്. കോവിഡ് 19 മൂലം വിരസമാകുമായിരുന്ന ഈ മദ്ധ്യവേനലവധിക്കാലം ദൈവവചന ത്തിലധിഷ്ഠിതമായ പാട്ടുകളും, കഥകളും, കളികളും, ക്രാഫ്റ്റുകളുമായി ട്രാൻസ്ഫോമേഴ്‌സ് ഹോം വിബിഎസ് എല്ലാ ഭവനങ്ങളിലും ആവേശമായി മാറിക്കഴിഞ്ഞു. ഇതുവരെയും ഹോം വിബിഎസ് രജിസ്റ്റർ ചെയ്യുവാൻ കഴിയാത്തവർക്ക് ട്രാൻസ്ഫോമേഴ്‌സിന്റെ ഫേസ്ബുക്ക് പേജിലൂടെയോ അല്ലെങ്കിൽ 9072222115 എന്ന നമ്പറിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

(Business news)

LEAVE A REPLY

Please enter your comment!
Please enter your name here