'Come to the Party'; തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2025 തീം റിലീസ് ചെയ്തു
തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിബിഎസ്സ് സിലബസായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം 'Come to the Party' പുറത്തിറങ്ങി. ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെ.ജോസഫിൽ നിന്നു ലോഗോ ഏറ്റുവാങ്ങി ഡോ. ഫിന്നി ഫിലിപ്പ് (ഉദയ്പൂർ) പ്രകാശനം നിർവ്വഹിച്ചു.
ഒക്ടോബർ 2 ന് തിരുവല്ല മഞ്ഞാടി സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സിൽവർ ജൂബിലി സമ്മേളനത്തിലാണ് തീം പ്രകാശനം നടന്നത്.
2025 ലെ അവധിക്കാലത്തേയ്ക്ക് തയ്യാര്‍ ചെയ്തിരിക്കുന്ന ഈ സിലബസ് തിമഥിയുടെ കുഞ്ഞുങ്ങള്‍ക്കായുള്ള 18-ാമത് അവധിക്കാല പാഠ്യപദ്ധതിയാണ്. ക്രിസ്തീയ സ്‌നേഹവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് കുട്ടികളുടെ ജീവിതം യേശുവിനോടൊപ്പം ആഘോഷമാക്കാന്‍ ആഹ്വാനം ചെയ്യുന്നതും യേശുവിന്റെ മൂല്യവത്തായ പഠിപ്പിക്കലുകളെ ഉയര്‍ത്തിക്കാട്ടുകയും അവയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ കുട്ടികളെ ആഹ്വാനം ചെയ്യുന്നതുമാണ്.
സിലബസിന്റെ മൂന്നു ദിവസം നീളുന്ന മാസ്‌റ്റേഴ്‌സ് ട്രെയ്‌നിങ്ങ് ജനുവരി 6,7,8 തീയതികളില്‍ തിരുവല്ല, കുന്നന്താനം സീയോന്‍ റിട്രീറ്റ് സെന്ററില്‍ നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ട്രെയ്‌നിങ്ങ് നടത്താനുള്ള ക്രമീകരണം ചെയ്തുവരുന്നു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ തദ്ദേശീയമായ ഭാഷകളില്‍ സിലബസുകള്‍ പുറത്തിറക്കാനും ട്രെയ്‌നിംഗുകള്‍ നല്‍കാനുമുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. വിദേശരാജ്യങ്ങള്‍ക്കായി ഇംഗ്ലീഷ് സിലബസും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: 9656217909