കല്ലെറിയുംമുമ്പ്

0
2542

സ്പർശനം

കല്ലെറിയുംമുമ്പ്

ടീയെം

കേരളത്തിലെ ഒരു പണമിടപാട് സ്ഥാപനത്തിൻറെ പരസ്യം നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. “അഭിമാനം, അത് പണയപ്പെടുത്തരുത്”. അപമാനം ആരും സഹിക്കില്ല, അത് സ്വയം വരുത്തിവച്ചതാണെങ്കിൽകൂടി.

പാപകർമ്മത്തിൽ പിടിക്കപ്പെട്ട് അഭിമാനം നഷ്ടമായ ഒരു സ്ത്രീയെ ജനം യേശുവിന്റെ മുന്നിൽ കൊണ്ടു വന്ന സംഭവം യോഹന്നാന്റെ    സുവിശേഷം എട്ടാം അദ്ധ്യായത്തിലുണ്ട്.

അവർ വളരെപ്പേരുണ്ട്, സ്ത്രീ തനിച്ചും. യേശുവിനെ കുരുക്കാൻ ഒരു ഇരയെ കിട്ടിയ സന്തോഷത്തിലാണ് ജനം. യേശു ഇരിക്കയാണ്. മുന്നിൽ സ്ത്രീ. ചുറ്റും ആർക്കുന്ന മനുഷ്യർ. നീതി നടപ്പാക്കാനാണ് അവർ വന്നത്. യേശു മുഖം ഉയർത്തി. പെട്ടെന്ന് ആരവം നിലച്ചു.

“നിങ്ങളിൽ ഇതുവരെ പാപം ചെയ്തിട്ടില്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയുക”.
ഇതു പറഞ്ഞു യേശു വീണ്ടും മുഖം താഴ്ത്തി. നിലത്തു മണ്ണിൽ അക്ഷരങ്ങൾ വിരിയുന്നു. യേശു എഴുതുകയാണ്.

“ടപ്”
ആദ്യത്തെ കല്ല് നിലത്തു ”വീഴുന്നതു യേശു അറിഞ്ഞു. ചുറ്റിലും കല്ലുകൾ താഴെ വീഴുന്ന ശബ്‍ദം മാത്രം. അൽപ്പം കഴിഞ്ഞു യേശു മുഖം ഉയർത്തി നോക്കി. ആ സ്ത്രീ തനിയെ.
“ആരും നിന്നെ ശിക്ഷിച്ചില്ലേ?”
“ഇല്ല” അവൾ പറഞ്ഞു.
“ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല . ഇനി പാപം ചെയ്യരുത്”.

നാം പരാജിതരാകുന്നയിടങ്ങളിൽ ദൈവം എങ്ങിനെ പ്രതികരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.

“ഞാനും നിനക്ക് ശിക്ഷ വിധ്ക്കുന്നില്ല. ഇനി പാപം ചെയ്യരുത്”.

ഇന്ന് യേശു മണലിലല്ല അത് എഴുതുന്നത്; കുരിശിൽ. കൈകൊണ്ടല്ല, സ്വന്ത രക്തംകൊണ്ട്.

“യേശുവിന്റെ രക്തം സകല പാപവും പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു. (1യോഹന്നാൻ 1 : 7)

 

LEAVE A REPLY

Please enter your comment!
Please enter your name here