തിരുവല്ല മെഡിക്കൽ മിഷൻ : നവതിയുടെ നന്മയിലേക്ക്
തിരുവല്ല: മധ്യതിരുവതാംകൂറിൻ്റെ ആരോഗ്യ പരിപാലനത്തിൽ, 1935 മുതൽ വർണമുദ്ര പതിപ്പിക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ, ആതുര ശുശ്രൂഷയുടെ 9 പതിറ്റാണ്ടുകൾ പിന്നിടുകയാണ്. ജനുവരി 19 ഞായർ വൈകിട്ട് 5.30നു, ഏഴ് മാസങ്ങൾ ദീർഘിക്കുന്ന നവതി ആഘോഷങ്ങൾ, സായിപ്പിന്റെ ആശുപത്രി എന്നറിയപ്പെടുന്ന ടിഎംഎം-ൻ്റെ അങ്കണത്തിൽ വളരെ വിപുലമായ തോതിൽ ഔപചാരികമായി തുടക്കമാകും.
സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് ഉത്ഘാടനം നിർവ്വഹിക്കും. എം പി മാരായ ആന്റോ ആൻ്റണി, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മാത്യു ടി. തോമസ്, ജിനീഷ് കുമാർ, പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ, എം.സ് അരുൺ കുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്ജ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ള 8 പരിപാടികൾക്ക് അന്ന് തുടക്കം കുറിക്കും.
വയലിനിൽ സംഗീതത്തിൻ്റെ മായിക പ്രപഞ്ചം ഒരുക്കുന്ന ഫ്രാൻസിസും കീബോർഡിലെ സ്വരങ്ങൾ കൊണ്ട് അമ്മാനമാടുന്ന യേശുദാസും ഒന്നിക്കുന്ന വിസ്‌മയ സംഗീതസന്ധ്യയും, ടി.എം.എം കലാതിലകം ഹെബ്‌സിബയും സംഘവും അവതരിപ്പിക്കുന്ന മൈം & മ്യൂസിക്കും, ഉദ്ഘടനത്തെ തുടർന്ന് ഉണ്ടായിരിക്കും. ഉത്ഘാടനചടങ്ങിൽ പങ്കെടുക്കുന്നവർക്കു നവതി Super Health Check up Coupon ലഭിക്കുമെന്നും, കൂടാതെ വിപുലമായ പദ്ധതികൾ, തുടർന്നുള്ള മാസങ്ങളിൽ ആസൂത്രണം ചെയ്‌തിട്ടു ണ്ടെന്നും നവതി ആഘോഷങ്ങളുടെ സമാപനസമ്മേളനം ജൂലൈ മാസത്തിൽ നടക്കുമെന്നും തിരുവല്ലയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. ടി.എം.എം നെ പ്രതിനിധീകരിച്ച്
ജോർജ് കോശി മൈലപ്ര (കോർപ്പറേറ്റ് ചെയര്‌മാൻ), ബെന്നി ഫിലിപ്പ് (കോർപ്പറേറ്റ് സെക്രട്ടറി & സി.ഇ.ഒ), രാജു തോമസ് (ജോയിന്റ്റ് ട്രെഷറർ), കേണൽ (റിട്ട) ഡോ. ഡെന്നിസ് എബ്രഹാം (മെഡിക്കൽ ഡയറക്ടർ), റൗളി മാത്യു (അസിസ്റ്റന്റ് ഡയറക്ടർ), ജിജോ മാത്യു (മാർക്കറ്റിംഗ് മാനേജർ), നിസ്സി ഈപ്പൻ (എച്ച്ആർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Advertisement