ടോറൊന്റോ - ബ്രാംപ്റ്റണിൽ യൂത്ത് ക്യാമ്പ്

ടോറൊന്റോ - ബ്രാംപ്റ്റണിൽ യൂത്ത് ക്യാമ്പ്

ടോറൊന്റോ: ഷാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 7, 8 തീയതികളിൽ യൂത്ത് ക്യാമ്പ് നടക്കും. ബ്രാംപ്റ്റൺ പീൽ ഇൻറർനാഷണൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ രാവിലെ 9.30 മുതൽ  വൈകിട്ട് 4.30 വരെ നടക്കുന്ന ക്യാമ്പിൽ പാസ്റ്റർ പ്രത്യാഷ് തോമസ് ( യുഎസ്എ) മുഖ്യാതിഥി ആയിരിക്കും. 

സഹോദരൻമാരായ എബിൻ അലക്സ്, പ്രമോദ് ഫിലിപ്പ്, ഫിന്നി ബെൻ തുടങ്ങിയവർ ഗാനശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കും. സഭാ വിഭാഗ വ്യത്യാസമെന്യേ എല്ലാ യുവജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാം.  മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് യാത്രാ ക്രമീകരണം ചെയ്യുന്നതാണ്. സഭയുടെ സീനിയർ പാസ്റ്റർ കെ.എ. ജോൺ ആത്മീയ ശുശ്രുഷകൾക്കു നേതൃത്വം നൽകും. വിവരങ്ങൾക്ക്: അജിത് റോയി, സിസ്റ്റർ സ്റ്റെഫി സുരേഷ്  

Advertisement