പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ മൂന്നാം ദിനം

0
6415

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ചെന്നൈ: ലോകമെങ്ങും അരക്ഷിതാവസ്ഥ വാഴുന്ന സാഹചര്യത്തിൽ മനഷ്യ സമൂഹത്തിന് ആധുനിക രക്ഷയ്ക്കുള്ള മാർഗം യേശുക്രിസ്തുവാണെന്ന് പെന്തെക്കോസ്ത് മിഷൻ അസോസിയേറ്റഡ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജയം പറഞ്ഞു ..ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷന്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസികൾ ക്രൂശിന്റെ വചനം അനുസരിച്ച് ജീവിച്ച് യേശുക്രിസ്തുവിലൂടെ സമാധാനവും സന്തോഷവും സ്വീകരിക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ എൻ.ലൂക്കിന്റെ (മലേഷ്യ) പ്രാർഥനയോടെയാണ് കൺവൻഷൻ ആരംഭിച്ചത്. കൺവൻഷൻ ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കും. പകൽ നടന്ന പൊതു സമ്മേളനത്തിൽ പാസ്റ്റർ തമ്പി ദുരൈ (ദുബായ്) പ്രസംഗിച്ചു. ഇന്ന് രാവിലെ നാലിന് സ്തോത്രാരാധന ,ഏഴിന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്. 9.30 ന് പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം ,വൈകിട്ട് 6ന് സംഗീത ശുശ്രൂഷ ,സുവിശേഷ പ്രസംഗം ,ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് സംയുക്ത സഭാ യോഗവും വൈകിട്ട് 6-ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇംഗ്ലണ്ട് ,അമേരിക്ക, ആസ്ട്രേലിയ , ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്.
കൺവൻഷൻ ഗ്രൗണ്ടിലേക്ക് വിവിധയിടങ്ങളിൽ നിന്നും തമിഴ്നാട് ട്രാൻസ്പോർട്ട് വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മാർച്ച് 11-ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡി യോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. ഇന്ന് മുതൽ10 ഞായർ വരെ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയ പരിപാടികൾ നടക്കും. 

പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ രണ്ടാം ദിനം
ചാക്കോ കെ തോമസ് ബാംഗ്ലൂർ

ചെന്നൈ: മനസ്താപവും മനോവിനയവും ഉള്ളവരോടുകൂടെ മാത്രമെ ദൈവം വസിക്കുകയുള്ളുവെന്ന് പാസ്റ്റർ ജോസ് മാത്യൂ (യു.എസ്) പറഞ്ഞു.ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷന്റെ രണ്ടാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം പ്രാർഥനയോടെ രണ്ടാം ദിന കൺവൻഷൻ ആരംഭിച്ചത്. കൺവൻഷൻ ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കും. പകൽ നടന്ന പൊതു സമ്മേളനത്തിൽ പാസ്റ്റർ എബ്രഹാം ( ഡൽഹി) പ്രസംഗിച്ചു. കൺവെൻഷനിൽ ചീഫ് പാസ്റ്റർപാസ്റ്റർ.ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ.എം.റ്റി.തോമസ് , അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ. ജി. ജെയം എന്നിവരും സഭയുടെ മറ്റ് പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും. ദിവസവും രാവിലെ നാലിന് സ്തോത്രാരാധന ,ഏഴിന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്. 9.30 ന് പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം ,വൈകിട്ട് 6ന് സംഗീത ശുശ്രൂഷ ,സുവിശേഷ പ്രസംഗം ,ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് സംയുക്ത സഭാ യോഗവും വൈകിട്ട് 6-ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇംഗ്ലണ്ട് ,അമേരിക്ക, ആസ്ട്രേലിയ , ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്.
കൺവൻഷൻ ഗ്രൗണ്ടിലേക്ക് വിവിധയിടങ്ങളിൽ നിന്നും തമിഴ്നാട് ട്രാൻസ്പോർട്ട് വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മാർച്ച് 11-ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡി യോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. ഇന്ന് മുതൽ10 ഞായർ വരെ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയ പരിപാടികൾ നടക്കും. ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തനമുള്ള പെന്തെക്കോസ്ത് മിഷൻ സഭയ്ക്ക് ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായി 44 സെന്ററുകളും 2000-ൽ പരം ഫെയ്ത്ത് ഹോമുകളും ,വിദേശ രാജ്യങ്ങളിൽ 46 സെന്ററുകളും, മുന്നൂറിൽപ്പരം സഭകളും 15000 – ൽപ്പരം ശുശ്രൂഷകരുമുണ്ട്. ഇന്ത്യയിലെ ആസ്ഥാന മന്ദിരം ചെന്നൈയിലും അമേരിക്കയിൽ ന്യൂജേഴ്സിയിലും ,ശ്രീലങ്കയിൽ മട്ടക്കുളിയിലുമാണ് . 95 വർഷം പിന്നിടുന്ന പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.

പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ  ചെന്നൈയിൽ ആരംഭിച്ചു
ചെന്നൈ: ക്രൈസ്തവ വിശ്വാസികൾ ദൈവിക കല്പനകൾ അനുസരിച്ചു ജീവിക്കുന്നവരായിരിക്കണമെന്നു പാസ്റ്റർ ജോഷ്വാ ത്യാഗരാജ (സിംഗപ്പൂർ) ഉദ്ബോധിപ്പിച്ചു. ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ പ്രധാന ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷന്റെ പ്രാരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ  ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസിന്റെ പ്രാർഥനയോടെ ആരംഭിച്ച കൺവൻഷൻ  ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കും. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ്, അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവരും സഭയുടെ മറ്റ് പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും. ദിവസവും രാവിലെ നാലിന് സ്തോത്രാരാധന ,ഏഴിന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം,വൈകിട്ട് 6 ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം ,ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ട്. ഞായറാഴ്ച രാവിലെ സംയുക്ത സഭാ യോഗവും വൈകിട്ട് 6-ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.  ഇംഗ്ലണ്ട്, അമേരിക്ക, ആസ്ട്രേലിയ, ഗൾഫ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്.
കൺവൻഷൻ ഗ്രൗണ്ടിലേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മാർച്ച് 11-ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡി യോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയ പരിപാടികൾ നടക്കും.  65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തനമുള്ള പെന്തെക്കോസ്ത് മിഷൻ സഭയ്ക്ക് ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായി 44 സെന്ററുകളും 2000-ൽ പരം ഫെയ്ത്ത് ഹോമുകളും, വിദേശ രാജ്യങ്ങളിൽ 46 സെന്ററുകളും, മുന്നൂറിൽപ്പരം സഭകളും 15000 – ൽപ്പരം ശുശ്രൂഷകരുമുണ്ട്. ഇന്ത്യയിലെ ആസ്ഥാന മന്ദിരം ചെന്നൈയിലും അമേരിക്കയിൽ ന്യൂജേഴ്സിയിലും, ശ്രീലങ്കയിൽ മട്ടക്കുളിയിലുമാണ് . 95 വർഷം പിന്നിടുന്ന പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here