ടി.പി.എം ബാംഗ്ലൂർ സെന്റർ കൺവെൻഷൻ; ബെംഗളുരിൽ സുവിശേഷ റാലി നടത്തി

0
1483
ദി പെന്തെക്കോസ്ത് മിഷൻ ബെംഗളുരു സെന്റർ കൺവെൻഷന് മുന്നോടിയായ് നഗരത്തിൽ നടത്തിയ സുവിശേഷ വിളംബര റാലി.

ചാക്കോ കെ തോമസ്

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ ആഭിമുഖ്യത്തിൽ ബെംഗളുരു നഗരത്തിലെ വിവിധയിടങ്ങളിൽ സുവിശേഷ വിളംബര റാലി നടത്തി. മാർച്ച് 28 മുതൽ 31 വരെ ഹെന്നൂർ – ബാഗലൂർ റോഡ് ഗധലഹള്ളി പെന്തെക്കോസ്ത് മിഷൻ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന പെന്തെക്കോസ്ത് മിഷൻ സഭകളുടെ കർണാടകയിലെ ഏറ്റവും വലിയ കൺവൻഷനായ ബാംഗ്ലൂർ സെന്റർ കൺവെൻഷന് മുന്നോടിയായിട്ടാണ് സുവിശേഷ വിളംബര റാലി നടത്തിയത്. ജാലഹള്ളി, യെലഹങ്ക, ദേവനഹള്ളി, ജയനഗർ, ഇലക്ട്രോണിക് സിറ്റി, രാജാജി നഗർ തുടങ്ങി വിവിധയിടങ്ങളിലെ നൂറ് കണക്കിന് വിശ്വാസികൾ റാലിയിൽ പങ്കെടുത്തു. ജലഹള്ളിയിൽ നിന്ന് ആരംഭിച്ച സുവിശേഷ റാലി പാസ്റ്റർ.ദേവൻപ് പ്രാർഥിച്ച് ആരംഭിച്ചു. കൺവെൻഷന് മുന്നോടിയായ് മാർച്ച് 24 ഞായർ ഉച്ചയ്ക്ക് 3 ന് ബെംഗളുരു സെന്ററിന് കീഴിലുള്ള പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി നടത്തും. ബാംഗ്ലൂർ സെന്റർ പാസ്റ്റർ. ജേക്കബ് പോൾ അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സമാധാന പ്രഭു എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

ദി പെന്തെക്കോസ്ത് മിഷൻ ബെംഗളുരു സെന്റർ കൺവെൻഷന് മുന്നോടിയായ് നഗരത്തിൽ നടത്തിയ സുവിശേഷ വിളംബര റാലി.

LEAVE A REPLY

Please enter your comment!
Please enter your name here