റ്റിപിഎം ചെങ്ങന്നൂർ കൺവെൻഷൻ ഡിസം 5 മുതൽ 8 വരെ പഴവന ഗ്രൗണ്ടിൽ
ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ പ്രാദേശിക സഭയായ ചെങ്ങന്നൂർ റ്റി.പി.എം വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 5 മുതൽ 8 വരെ പുത്തൻവീട്ടിൽപടി പഴവന ഗ്രൗണ്ടിൽ നടക്കും.
സഭാ ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.
ദിവസവും രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം , മൂന്നിനും രാത്രി 10 നും കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 മുതൽ ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി പ്രാർഥന എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 9 ന് തിരുവല്ല സെന്റർ മാസയോഗവും ഉച്ചകഴിഞ്ഞ് 3 ന് യുവജനങ്ങൾക്കായി പ്രത്യേക മീറ്റിംങ്ങും നടക്കും. സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ 9 ന് തിരുവല്ല സെന്ററിന്റെ കീഴിലുള്ള വെൺമണി, ബുധനൂർ, കോടുകുളഞ്ഞി, പരുമല ,നിരണം, പാണ്ടനാട്, ഓതറ, കുമ്പനാട്, കറ്റോട് എന്നീ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.