ദോഹ ടിപിഎം കൺവെൻഷൻ ജനു. 11 നാളെ മുതൽ

ദോഹ ടിപിഎം കൺവെൻഷൻ ജനു. 11 നാളെ മുതൽ

ദോഹ: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ദോഹ (ടിപിഎം) കൺവൻഷൻ ജനു. 11 നാളെ  വൈകിട്ട് 6:30 മുതൽ ഐഡിസിസി ടെൻറ്റിൽ ആരംഭിക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ടു 6:30 മുതൽ 9:30  വരെ ഉണർവ് യോഗങ്ങളായും , ബുധൻ , വ്യാഴം ദിവസങ്ങളിൽ രാവിലെ 9:30 മുതൽ 12:30 വരെ ഉപവാസ പ്രാർഥനയായും, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞു 3:30 മുതൽ 5:30 വരെ യുവജന യോഗമായും നടക്കും . വെള്ളിയാഴ്ച രാവിലെ 9  മുതൽ 12 വരെ ഐഡിസിസി ബിൽഡിംഗിലെ ടിപിഎം സഭാ ഹാളിൽ വിശുദ്ധ സഭായോഗം നടക്കും. മുതിർന്ന ദൈവദാസന്മാർ പ്രസംഗിക്കും. സുവിശേഷപ്രവർത്തകർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും

വാർത്ത: ജയരാജ്‌ ഐസക്