പരിശുദ്ധാത്മാവിന്റെ അഭിഷേകം അത്ഭുത പ്രതിഭാസം: പാസ്റ്റർ തമ്പി ദുരെ

വാർത്ത: കെ.ബി.ഐസക്
ദോഹ: ദൈവജനം അനുദിനം ആത്മാവിൽ നിറഞ്ഞ് രാജാക്കന്മാരും പുരോഹിതന്മാരും ആയി മുഴുലോകത്തിനും അനുഗ്രഹമായി മാറണമെന്ന് പാസ്റ്റർ തമ്പി ദുരെ പ്രസ്താവിച്ചു. പരിശുദ്ധാത്മാവിന്റെ അഭിഷേകം ദൈവനന്മയാണ് അത് സ്വർഗ്ഗ പിതാവിന്റെ വാഗ്ദത്തമാണെന്നും പാസ്റ്റർ തമ്പി ദുരെ പറഞ്ഞു. ദോഹ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (ടിപിഎം ) കൺവൻഷൻ്റെ പ്രഥമ ദിനത്തിൽ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
ദൈവവിഷയങ്ങളിൽ ഔന്നത്യം പ്രാപിക്കുവാൻ മൺ കൂടാരങ്ങളിൽ പകർന്നതായ ഈ അഭിഷേകം ഒരു കിരീടം പോലെ നാം കാത്തുസൂക്ഷിക്കണം. ജീവജല നദികളായി മാറുവാൻ ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു. സിംഹത്തിന്റെ വായ അടയ്ക്കുന്നതും, പാപത്തിൽ നിന്നും രക്ഷിക്കുന്നതുമാണ് ഈ ആത്മനിറവിന്റെ ശക്തി എന്ന് അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
പാസ്റ്റർ ചാൾസ് ഡെന്നിസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഒന്നാം ദിന ഉണർവ്വ് യോഗം പാസ്റ്റർ തോമസ് ജോർജിന്റെ പ്രാർത്ഥനയോടെ അവസാനിച്ചു.
ഐഡിസിസി ടെൻറ്റിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ടു 6:30മുതൽ 9:30വരെ ഉണർവ് യോഗങ്ങളായും , രാവിലെ 9:30മുതൽ 12:30വരെ ഉപവാസപ്രാർഥനയായും, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞു 3:30മുതൽ 5:30വരെ യുവജന യോഗമായും നടക്കും. വെള്ളിയാഴ്ച രാവിലെ 9മുതൽ 12വരെ വിശുദ്ധ സഭായോഗം ടെൻ്റിൽ നടക്കും . വചനപണ്ഡിതരായ മുതിർന്ന ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. സഭയിലെ സുവിശേഷപ്രവർത്തകർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Advertisement