റ്റി.പി.എം കട്ടപ്പന സെൻ്റർ മലയോര മേഖല കൺവെൻഷൻ ഏപ്രിൽ 20 നാളെ മുതൽ

റ്റി.പി.എം കട്ടപ്പന സെൻ്റർ മലയോര മേഖല കൺവെൻഷൻ ഏപ്രിൽ 20 നാളെ മുതൽ

കട്ടപ്പന (ഇടുക്കി) : ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെൻ്റർ മലയോര മേഖലാ കൺവെൻഷൻ ഏപ്രിൽ 20 വ്യാഴം മുതൽ 23 ഞായർ വരെ പാറക്കടവ് സഭാഹാളിൽ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.

ദിവസവും രാവിലെ 4-ന് സ്തോത്രാരാധന, 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, ഉച്ചയ്ക്ക് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45ന് സുവിശേഷ പ്രസംഗവും രോഗശാന്തി പ്രാർഥന, ശനിയാഴ്ച ഉച്ചയ്ക്ക് 3-ന് യുവജന സമ്മേളനം ,സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഇടുക്കി ജില്ലയുടെ കീഴിലുള്ള മലയോര മേഖലയിലെ 18 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തൊടെ കൺവെൻഷൻ സമാപിക്കും.

Advertisement