കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11 മുതൽ 13 വരെ വൈറ്റില ജനത പെന്തെക്കോസ്ത് മിഷൻ സഭാഹാളിൽ യുവജന ക്യാമ്പും ഉണർവ് യോഗവും നടക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മുതൽ 5 വരെയും രാത്രി 10 മുതൽ 11 വരെയും വെള്ളി രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1 വരെയും യുവജന ക്യാമ്പ് നടക്കും. ബുധൻ, വ്യാഴം ദിവസം വൈകിട്ട് 6 മുതൽ പ്രത്യേക ഉണർവു യോഗവും ഉണ്ടായിരിക്കും. എറണാകുളം സെൻറർ സഭയുടെ കീഴിലുള്ള 28 പ്രാദേശിക സഭകളിലെ യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
ഗുഡ്ന്യൂസിൽ നിന്നും തത്സമയ വാർത്തകൾ ലഭിക്കാൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: http://bit.ly/2Q0oAUy