ടി പി എം കൊട്ടാരക്കര സെൻ്റർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷം നൽകി

0
3598

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ ശുശ്രൂഷകരുടെ സംഭാവനയായ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊട്ടാരക്കര എംഎൽഎ അഡ്വ: പി.അയിഷാ പോറ്റിക്ക് സെൻറർ പാസ്റ്റർ എം.ജോസഫ് കുട്ടി ചെക്ക് കൈമാറി.
നേരത്തെ ലോക്ക്ഡൗണിൽ ദുരിതമനുഭവിക്കുന്ന സഭാ വിശ്വാസികൾക്കും സന്നദ്ധ സംഘടനകളിലൂടെയും ഭക്ഷ്യധാന്യ കിറ്റുകളും ,പച്ചക്കറി കിറ്റുകളും കൊട്ടാരക്കര സെൻ്റർ സഭയിൽ നിന്നും നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here