ടി പി എം കോട്ടയം കൺവെൻഷൻ ഫെബ്രു. 21 ഇന്ന് മുതൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കും

0
3142

ചാക്കോ കെ തോമസ് ബാംഗ്ലൂർ

കോട്ടയം: ദി പെന്തെക്കോസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഇന്ന് മുതൽ 24 ഞായർ വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷയോഗവും രോഗശാന്തി ശുശ്രൂഷയും ഞായറാഴ്ച രാവിലെ 9 ന് 32 പ്രാദേശിക സഭകളുടെ സംയുക്ത ആരാധനയും നെഹ്റു സ്റ്റേഡിയത്തിലും പകൽ യോഗങ്ങൾ നാഗമ്പടം എസ് എച്ച് മൗണ്ട് കൺവെൻഷൻ ഗ്രൗണ്ടിലും നടക്കും. വെള്ളി, ശനി ദിവസം രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, മൂന്നിനും രാത്രി 10 നും കാത്തിരിപ്പ് യോഗം, ശനിയാഴ്ച ഉച്ചയക്ക് 3 ന് യുവജന സമ്മേളനം എന്നിവ ഉണ്ടായിരിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. സഭയുടെ പ്രധാന ശുശൂഷകർ പ്രസംഗിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് 32 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. കോട്ടയം സെന്റർ പാസ്റ്റർ പി.വി.ചാക്കോ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സി.എം.ജേക്കബ് എന്നിവർ മുഖ്യ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here