ഭക്ഷണ പൊതിയുമായ് പെന്തെക്കോസ്ത് മിഷൻ സഭയും

0
10113

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ ചെങ്ങന്നൂർ സഭയുടെ ആഭിമുഖ്യത്തിൽ വിശ്വാസികൾ തങ്ങളുടെ ഭവനത്തിൽ ഒരുക്കിയ ഇരുന്നൂറോളം ഭക്ഷണ പൊതികൾ ചെങ്ങന്നൂർ സബ് ഇൻസ്പെക്ടർ ബിജുവിന് കൈമാറി. പോലീസ് അധികാരികളുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഗവൺമെൻ്റ് ആശുപത്രി, അതിഥി തൊഴിലാളികൾ , കൊറോണ വൈറസിനെതിരെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്ന പോലീസുകാർ എന്നിവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ടി പി എം ചെങ്ങന്നൂർ പാസ്റ്റർ ജെയ്ബോയ് പി സക്കറിയയുടെ നേതൃത്യത്തിൽ സഭാ വിശ്വാസികളാണ് ഈ പദ്ധതിക്ക് മുൻകൈയെടുത്തത്. വിശ്വാസികളുടെ ഭവനങ്ങളിൽ ഒരുക്കിയ ഭക്ഷണ പൊതികൾ സഹോദരന്മാരായ സതീഷ്, ഷോഫിൻ, നിഷാന്ത്, ഷിജോ, ജോൺസൻ കരിങ്ങാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഫെയ്ത്ത് ഹോമിൽ എത്തിച്ചത്. തുടർന്നുള്ള ദിനങ്ങളിൽ രാത്രിയിലും ഭക്ഷണ പൊതികൾ കൊടുക്കുവാനുള്ള ശ്രമത്തിലാണ് ഈ യുവജനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here