റ്റി.പി.എം പുനലൂർ സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ആഗസ്റ്റ് 15 മുതൽ

റ്റി.പി.എം പുനലൂർ സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ആഗസ്റ്റ് 15 മുതൽ

പുനലൂർ: ദി പെന്തെക്കോസ്ത് മിഷൻ പുനലൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 വ്യാഴം മുതൽ 17 ശനി വരെ  സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ചെമ്മന്തൂർ കോളേജ് ജംഗ്ഷന് സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് ആരംഭിക്കുന്ന മീറ്റിംഗിൽ 'യേശുക്രിസ്തുവിന്റെ രണ്ടാം വരവും അനന്തരസംഭവങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും 16, 17 തീയതികളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Advertisement