പാസ്റ്റർ ജിബിൻ പൂവക്കാലയ്ക്ക് ഡോക്ടറേറ്റ്

അമേരിക്കയിലെ പ്രശസ്തമായ അസ്ബറി തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രിയിൽ, ഡോക്ടറേറ്റ് ബിരുദം നേടി പാസ്റ്റർ ജിബിൻ പൂവക്കാല.
യുവജനങ്ങളുടെ ഇടയിൽ ശിഷ്യത്വ പരിശീലനം വിലയിരുത്തുന്നതായിരുന്നു പഠന വിഷയം.
തിരുവല്ല ഐപിസി പ്രയർ സെന്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു പൂവക്കാലയുടെയും സിസ്റ്റർ ബീന രാജുവിന്റെയും മകനും ഐപിസി പ്രയർ സെന്റർ സഭയുടെ യൂത്ത് പാസ്റ്ററും, പവർ വിഷൻ ടിവിയുടെ പ്രോഗ്രാം കോർഡിനേറ്ററും കൂടിയാണ് പാസ്റ്റർ ജിബിൻ
ഭാര്യ: സ്നേഹ ജിബിൻ, മകൻ: ജയ്ഡൻ.
Advertisement