പീറ്റർ മാത്യുവിനെ എൽകെഎസ് അംഗമായി നിയമിച്ചു
തിരുവല്ല: പീറ്റർ മാത്യു വല്ല്യത്തിനെ ലോക കേരളസഭാ അംഗമായി നിയമിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാർ, എംഎൽഎമാർ കൂടാതെ നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചേർന്നതാണ് ഈ സഭ.
വിദേശത്തും സ്വദേശത്തുമുള്ള പ്രവാസികളുടെ സംരക്ഷണതിനും ജീവനോപാധിക്കും ആവശ്യമായ നിയമനിർമാണം ഉൾപ്പടെയുള്ള കാര്യങ്ങൾ നിർവഹിക്കുക എന്നതാണ് ലോക കേരളസഭയുടെ ദൗത്യം. സഭയുടെ അടുത്ത സമ്മേളനം ജൂൺ 13, 14, 15 തിയതികളിൽ കേരളനിയമ സഭാ മന്ദിരത്തിൽ നടക്കും.
ഐപി സി കേരളാസ്റ്റേറ്റ് കൗൺസിൽ അംഗമായ പീറ്റർ മാത്യു നിലവിൽ എൻആർഐ കമ്മീഷൻ അംഗമാണ്. ഭാര്യ: ജോളി. മക്കൾ: സ്റ്റെഫി, സ്റ്റെല്ല.