തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യകൺവൻഷനും സംഗീത വിരുന്നും തുടങ്ങി

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യകൺവൻഷനും സംഗീത വിരുന്നും തുടങ്ങി

കാരയ്ക്കൽ: തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ തുടങ്ങി. യുപിഎഫ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്തു. സർവജനത്തിനും ഉണ്ടാകുന്ന സന്തോഷമാണ് ദൈവവചനത്തിലൂടെ ലഭ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഐപിസി സ്റ്റേറ്റ് പ്രസ്ബിറ്റർ പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ വർഗീസ് ജോഷ്വ വചനപ്രഭാഷണം നടത്തി. മരണത്തിനപ്പുറത്തുള്ള നിത്യജീവനായുള്ള താൽപര്യമാണ് രക്ഷയുടെ സന്തോഷം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എൻആർഐ കമ്മീഷൻ അംഗം പീറ്റർ മാത്യു വല്ല്യത്ത്, യുപിഎഫ് സെക്രട്ടറി തോമസ് കോശി എന്നിവർ പ്രസംഗിച്ചു. പിസിഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ കെ.എ.ഉമ്മൻ, പാസ്റ്റർമാരായ ജോൺസൻ വി.തോമസ്, ജോൺ മാത്യു, ബിനു ബെന്നി, സഖറിയ മാത്യു എന്നിവർ പ്രാർത്ഥന നയിച്ചു. പഞ്ചായത്ത് അംഗം വിഷ്ണു നമ്പൂതിരി പങ്കെടുത്തു. പോൾസൺ കണ്ണൂരും യുപിഎഫ് ക്വയറും ഗാനശുശ്രൂഷ നടത്തി. 

സംയുക്ത കൺവൻഷൻ 8ന് (ഞായർ) സമാപിക്കും.

ഇന്നു (വെള്ളി) 10ന് വിവിധ സഭകൾ ചേർന്നുള്ള സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ എം.കെ.സ്കറിയയും 6ന് സുവിശേഷയോഗത്തിൽ പാസ്റ്റർ സുഭാഷ് കുമരകവും വചനശുശ്രൂഷ നടത്തും. 8ന് 6ന് പാസ്റ്റർ അനീഷ് ഏലപ്പാറ സമാപന സന്ദേശം നൽകും.

Photo Caption:

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യകൺവൻഷനും സംഗീത വിരുന്നും താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റർമാരായ കെ.എ.ഉമ്മൻ, ടി.ടി.സോജൻ, ബിനു ബെന്നി, സാം പി.ജോസഫ്, വർഗീസ് ജോഷ്വ, സജി ജോൺ, വിനോജ് തോമസ്, പീറ്റർ മാത്യു വല്ല്യത്ത്, പോൾസൺ കണ്ണൂർ എന്നിവർ സമീപം.