ഇവാഞ്ചലിസം ബോർഡിന്റെ തിരുവനന്തപുരം ജില്ല പ്രവർത്തന ഉദ്ഘാടനം

0
295

തിരുവനന്തപുരം : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ തിരുവനന്തപുരം ജില്ലയുടെ 2019 – 2022 വർഷത്തേക്കുള്ള സുവിശേഷീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  ഓഗസ്റ്റ് 28ന് നടക്കും.

ഐപിസി സീയോൻ ചർച്ച് അമ്പംകോഡ് അന്തിയൂർക്കോണത്ത് വൈകിട്ട് 5 മണി മുതൽ രാത്രി 8 മണി വരെയാണ് സമ്മേളനം. തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പാസ്റ്റർ വിജയ് കുമാറിൻറെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രസിഡൻറ് പാസ്റ്റർ സിനോജ് ജോർജ് കായംകുളം ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ കെ സി തോമസ് (ഐ.പി.സി കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റ്), പാസ്റ്റർ ഡാനിയൽ കൊന്നനിൽക്കുന്നതിൽ (ഐ.പി.സി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി)എന്നിവർ മുഖ്യ സന്ദേശം നൽകും. കൂടാതെ ആധുനിക സുവിശേഷീകരണതെക്കുറിച്ചുള്ള ക്ലാസ്സ് പാസ്റ്റർ രാജൻ ജെ ആശേർ നല്കും. 

LEAVE A REPLY

Please enter your comment!
Please enter your name here