മനോജ് എബ്രഹാം ഐ പി എസ് പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി

0
1878

വാർത്ത: നിബു വെള്ളവന്താനം

തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി മനോജ് ഏബ്രഹാമിനെ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യായി നിയമിച്ചു. നിയമന ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഇതോടെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് താഴെ സംസ്ഥാനത്തിന്റെ മുഴുവൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി യായി. 1994 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനാണ് മനോജ് ഏബ്രാഹം
 
തിരുവനന്തപുരം റേഞ്ച് ഐ.ജി.യായിരുന്ന മനോജ് ഏബ്രഹാമിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി)പദവി ജനുവരിയിൽ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമനുസരിച്ച് നൽകിയിരുന്നു.

നിലവില്‍ ട്രാഫിക് വിഭാഗത്തിന്‍റെ ചുമതലയും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്‍റെ മേല്‍നോട്ടചുമതലയും മികച്ച പ്രതിച്ഛായയും കര്‍ക്കശ നിലപാടുകാരനുമായ മനോജ് എബ്രഹാമാണ്  നിര്‍വ്വഹിക്കുന്നത്.

കേരളപൊലീസിനെ സൈബർ ലോകത്തു ശ്രദ്ധേയമായ രീതിയിൽ എത്തിക്കുവാന്‍ ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. കേരള പോലീസിന്‍റെ ഫെയ്‌സ്ബുക്ക് പേജ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത പോലീസ് ഫെയ്‌സ് ബുക്ക് പേജ് എന്ന നേട്ടത്തിന് അര്‍ഹമായി. ന്യൂയോര്‍ക്ക് പോലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസ് മുന്നിലെത്തിയത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ചതിനും, സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെയും ഭാഗമായി ധാരാളം അവാർഡുകളും നേടുകയുണ്ടായി.

ഐപിഎസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. എസ്.പി ആയിരിക്കെ കണ്ണൂരിലെ രാഷ്ട്രീയ കലാപം അടിച്ചമര്‍ത്തിയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. മുഖം നോക്കാതെ കര്‍ക്കശ നടപടി സ്വീകരിക്കുന്നതിലും മികവ് കാട്ടിയ മനോജ് എബ്രഹാം നിരവധി സുപ്രധാന കേസുകളും തെളിയിച്ചിട്ടുണ്ട്.

2009ല്‍ മനോജ് എബ്രഹാം സിറ്റി പോലീസ് മേധാവിയായിരുന്ന കാലഘട്ടത്തില്‍ അമേരിക്കയുടെ ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ചീഫ്‌സ് ഓഫ് പോലിസിന്റെ ഇന്റര്‍നാഷ്ണല്‍ കമ്മ്യൂണ്റ്റി പോലീസിങ് അവാര്‍ഡ് കൊച്ചി പോലീസ് നേടിയിരുന്നു.

ഇതിനുപുറമെ കൊച്ചി സിറ്റിയിലെ കുറ്റകൃത്യങ്ങളുടെ നിയന്ത്രണത്തിനും മികച്ച ക്രമസമാധാനനില പരിപാലനത്തിനുമായി 2011 ല്‍ മാന്‍ ഓഫ് ദി ഡികേഡ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.അതേ വര്‍ഷം തന്നെ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും മനോജ് എബ്രഹാം കരസ്ഥമാക്കി.

സൈബര്‍ ക്രൈം മേഖലയിലെ കുറ്റാന്വോഷണത്തിന് ധാരാളം പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2014ല്‍ ഇന്‍ഫോസെക് മീസ്‌ട്രോസിന്റെ സ്‌പെഷല്‍ അച്ചിവ്‌മെന്റ് അവാര്‍ഡ്. നള്‍കോണ്‍ ബ്ലാക്ക് ഷീല്‍ഡ് അവാര്‍ഡ്, 2013ല്‍ ഏഷ്യ പസിഫിക് സീനിയര്‍ ഇന്‍ഫോര്‍മേഷന്‍ സെക്യുരിറ്റി പ്രൊഫഷണല്‍ അവാര്‍ഡ് തുടങ്ങിയവ അതില്‍പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here