ബൈജു എസ്സ് പനയ്ക്കോട്
നെയ്യാറ്റിൻകര : അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ സത്യരാജിനെ തിരഞ്ഞെടുത്തു. ഇന്ന് ഫെബ്രുവരി 2 ന് വഴുതൂർ ഏ. ജി ചർച്ചിൽ നടന്ന യോഗത്തിൽ ദക്ഷിണ മേഖലാ ഡയറക്ടർ പാസ്റ്റർ പി കെ ജോസ് നേതൃത്വം നൽകി. മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി ട്രഷറർ പാസ്റ്റർ എ. രാജൻ ദൈവവചനം ശുശ്രൂഷിച്ചു. ആരംഗമുകൾ ചർച്ചിലെ ശുശ്രൂഷകനാണ് പാസ്റ്റർ സത്യരാജ്. പ്രസ്ബിറ്ററായിരുന്ന പാസ്റ്റർ ഏ. റ്റി തങ്കച്ചൻ്റെ നിര്യാണത്തെത്തുടർന്നുള്ള ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും
Advertisement