അഞ്ചാമത് സുവിശേഷം നാം തന്നെ എഴുതണം : ഫാദർ ബോബി ജോസ് കട്ടിക്കാട്

അഞ്ചാമത് സുവിശേഷം നാം തന്നെ എഴുതണം : ഫാദർ ബോബി ജോസ് കട്ടിക്കാട്
തോന്നയ്ക്കൽ പുരസ്കാരം സജി മത്തായി കാതേട്ടിന് ഫാദർ ബോബി ജോസ് നൽകി. ഡോ. റോയി കുരുവിള, നെവിൻ മങ്ങാട്ട്, വിനോദ് ഏബ്രഹാം, പാസ്റ്റർ ജോൺ വർഗീസ്, പാസ്റ്റർ വിൽസൺ ജോസഫ്, പി സി ഗ്ലെന്നി, ഷിബു മുളളംകാട്ടിൽ, സന്ദീപ് വിളമ്പുകണ്ടം, കൊച്ചുമോൻ ആന്താര്യത്ത് എന്നിവർ സമീപം

തോന്നയ്ക്കൽ പുരസ്കാരം സജി മത്തായി കാതേട്ട് ഏറ്റുവാങ്ങി

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഫോട്ടോ: വിൻസി മാമ്മൻ, യു.എ.ഇ 

ഷാർജ : ബൈബിളിലെ നാലു സുവിശേഷങ്ങൾ നാലു വ്യക്തികൾ എഴുതിയെങ്കിൽ അഞ്ചാമത് സുവിശേഷം നാം ഓരോരുത്തരും എഴുതണമെന്നും നാം ക്രിസ്തുവിനെ കണ്ടെത്തിയതാകണം അതിലെ ഉള്ളടക്കമെന്നും ഫാദർ ബോബി ജോസ് കട്ടിക്കാട് പ്രസ്താവിച്ചു. 

ഫാദർ ബോബി ജോസിന് യൂണിയൻ ചർച്ച് സെക്രട്ടറി ലാൽ മാത്യു ഫലകം നൽകി ആദരിക്കുന്നു 

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ ഫെബ്രുവരി 8 ന് ഷാർജ വർഷിപ്പ് സെൻ്ററിൽ നടത്തിയ സാഹിത്യ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സജി മത്തായി കാതേട്ട്

ഒരു എഴുത്തുകാരൻ മിഴി ഉയർത്തി നോക്കണം. അത് പാർക്കുന്ന ലോകത്തിനു വേണ്ടി മാത്രം ആകരുത്, പാർക്കാൻ ഇരിക്കുന്ന ലോകത്തിനു വേണ്ടിയാകണം. നാം എല്ലാം ഒരു താക്കോൽ പദം രൂപപ്പെടുത്തണം. യേശു അവസാനവും പറഞ്ഞത് മാപ്പ് കൊടുക്കുക എന്നതാണ്. യേശുവിനെ അനുകരിക്കുവാൻ നമുക്ക്  കഴിയണമെന്നും ഫാദർ ബോബി ജോസ് ഓർമിപ്പിച്ചു.

പാസ്റ്റർ വിൽ‌സൺ  ജോസഫ്

ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ  ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ്‌ പി. സി. ഗ്ലെന്നി അധ്യക്ഷത വഹിച്ചു. തോന്നയ്ക്കൽ സാഹിത്യ പുരസ്‌കാരം  ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററർ  സജി മത്തായി കാതേട്ടിനു ഫാദർ ബോബി ജോസ് സമ്മാനിച്ചു. 

ഷിബു മുള്ളംകാട്ടിൽ

നെവിൻ മങ്ങാട്ട് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.  തോമസ്  തോന്നയ്ക്കലിനെ അനുസ്മരിച്ച് പാസ്റ്റർ ജോൺ വർഗീസ് പ്രസംഗിച്ചു. ഫാദർ ബോബി ജോസിന് യൂണിയൻ ചർച്ച് സെക്രട്ടറി ലാൽ മാത്യു ഫലകം നൽകി ആദരിച്ചു.

പി. സി. ഗ്ലെന്നി

ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ  ആമുഖ പ്രഭാഷണം നടത്തി. പിവൈപിഎ കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, റോജിൻ പൈനുംമൂട്,  പാസ്റ്റർമാരായ ഷൈനോജ് നൈനാൻ, സൈമൺ ചാക്കോ, ഡിലു ജോൺ, സണ്ണി പി. സാമുവേൽ, സിനോജ് ജോർജ് കായംകുളം, അലക്സ്‌ ജോൺ, ജോയ് പെരുമ്പാവൂർ, റോയി ജോർജ് , ഡോ. റോയ് ബി. കുരുവിള, സിസ്റ്റർ ബിനു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

സന്ദീപ് വിളമ്പുകണ്ടം

ആൻ്റോ അലക്സ് സ്വാഗതവും വിനോദ് എബ്രഹാം നന്ദിയും പറഞ്ഞു. കൊച്ചുമോൻ ആന്താര്യത്ത്‌ യോഗത്തിൻ്റെ അവതരണം നിർവഹിച്ചു.

ഡോ.റോയി ബി കുരുവിള, മെർലിൻ ഷിബു, ബിനു മാത്യു എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ദൃശ്യങ്ങൾ

ലാൽ മാത്യു

ഡോ. റോയ് ബി. കുരുവിള

ആൻ്റോ അലക്സ്

കൊച്ചുമോൻ ആന്താര്യത്ത്‌

നെവിൻ മങ്ങാട്ട്

പാസ്റ്റർ ജോൺ വർഗീസ്

പാസ്റ്റർ സണ്ണി പി. സാമുവേൽ

പാസ്റ്റർ അലക്സ്‌ ജോൺ

വിനോദ് എബ്രഹാം

പാസ്റ്റർ ഡിലു ജോൺ

പാസ്റ്റർ സിനോജ് ജോർജ് കായംകുളം

റോജിൻ പൈനുംമൂട്

പാസ്റ്റർ ജോയ് പെരുമ്പാവൂർ

പാസ്റ്റർ സൈമൺ ചാക്കോ

പാസ്റ്റർ ഷൈനോജ് നൈനാൻ

 സിസ്റ്റർ ബിനു തോമസ്

വിൻസി മാമ്മൻ ഫാദർ ബോബി ജോസ് കട്ടിക്കാടിനൊപ്പം

Advertisement