മരുഭൂമിയിൽ ക്രൈസ്തവ സംഗീതത്തിന്റെ പെരുമഴ

0
436
ഐ.പി.സി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ്, ഗുഡ്ന്യൂസ് വീക്കിലി കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി ചെവ്വൂക്കാരൻ എന്നിവർ

പ്രത്യേക പ്രതിനിധി, ഓൺലൈൻ ഗുഡ്ന്യൂസ്

ഷാർജ: മരുഭൂമിയിൽ ആത്മചൈതന്യത്തിന്റെ അലകൾ ഉയർത്തിയ ക്രൈസ്തവ സംഗീത സായാഹ്നം ജനഹൃദയങ്ങളിൽ ആത്മനിറവായി. സഹിഷ്ണത വർഷത്തിന്റെ ഭാഗമായി മന്ന മാഗസിൻ യുഎഇയുടെ വിവിധ സ്ഥലങ്ങളിലായി നടത്തുന്ന “കരുതുന്നവൻ” സംഗീത സായാഹ്നം ജൂൺ 8 ന് ശനിയാഴ്ച്ച ഷാർജ വർഷിപ് സെന്ററിൽ നടന്നു.
പ്രേഷിത ദൗത്യവുമായി മലയാള മണ്ണിൽ ജീവിച്ച് തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ട അനശ്വര ഗാനങ്ങളാണ് കടൽ കടന്ന് പ്രവാസമണ്ണിൽ സംഗീതത്തിന്റെ വിരുന്നൊരുക്കിയത്. ക്രൈസ്തവ കൈരളിക്ക് എന്നും ആശ്വാസത്തിന്റെ കുളിർമഴയായ് മാറിയ നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച മഹാകവി കെ വി സൈമൺ, സാധു കൊച്ചുകുഞ്ഞുപദേശി, വി നാഗൽ, കെ വി ജോസഫ്, എം ഇ ചെറിയാൻ പി വി ചുമ്മാർ തുടങ്ങി 15 ഗാനരചയിതാക്കളുടെ പ്രശസ്ത ഗാനങ്ങൾ സാഹചര്യം വിശദമാക്കി അവതരിപ്പിച്ചു. ഗുഡ്ന്യൂസ് വീക്കിലി കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി ചെവ്വൂക്കാരൻ അവതരണം നിർവഹിച്ചു. 65 ഭാഷകളിൽ പാടുവാൻ കഴിവുള്ള ലിംകാ ബുക്ക് ഓഫ് അവാർഡ് ജേതാവ് പൂജ പ്രേം, സജു എം ജോർജ്, മെർലിൻ ഷിബു, കാൽവിൻ, ഷിന്റോ പനക്കൽ, പാസ്റ്റർ സി.സി.സോമു, പ്രിൻസ് ഡാനി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഫിന്നി ജോൺസൻ പശ്ചാത്തല സംഗീതം ഒരുക്കി. ഡാനിയൽ വില്യംസ്, സന്തോഷ് എബ്രഹാം, ഗ്ലെന്നി പുലിക്കോട്ടിൽ, ജെയ്‌മോൻ ചീരൻ, മെജോൺ കുര്യൻ, റീജിൻ റോബർട്ട് എന്നിവർ നേതൃത്വം നൽകി.

യു.എ.ഇ യിൽ അഞ്ച് സ്ഥലങ്ങളിലാണ് മ്യൂസിക് നൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഷാർജ വർഷിപ്പ് സെന്ററിൽ നടന്ന സംഗമം ചർച്ച് ഓഫ് ഗോഡ് ഓവർസീയർ പാസ്റ്റർ കെ.ഒ.മാത്യു ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ ഷിബു മുള്ളംകാട്ടിൽ സ്വാഗതം അറിയിച്ചു. ഉം അൽ കോയിൽ നടന്ന സമ്മേളനം ഐ.പി.സി.ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here