ഗതകാല സ്മരണകൾ അയവിറക്കി ദുബായ് എബനേസർ ഐപിസി കുടുംബ സംഗമം
കുമ്പനാട് : നാല് പതിറ്റാണ്ടായി അറേബ്യൻ മണ്ണിൽ ഒത്തൊരുമിച്ചു ആരാധിച്ചവരുടെ പുനഃസംഗമം അവിസ്മരണീയമായി. പ്രവാസത്തിന്റെ ഒളി മങ്ങാത്ത ഓർമകളിൽ പലരുടെയും കണ്ണുകൾ നിറഞ്ഞു! ജീവസന്ധാരണത്തിനായി പിറന്ന മണ്ണിനെ വെടിഞ്ഞവർക്ക് ആത്മ ബലം പകർന്നത് കൂട്ടായ്മയുടെ ശക്തിയായിരുന്നു. ദുബായ് എബനേസർ ഐപിസിയുടെ വിവിധ കാലഘട്ടങ്ങളിലെ അംഗങ്ങളാണ് ഓഗസ്റ്റ് 1നു കുമ്പനാട് എലീം ഐപിസി ഹാളിൽ ആഗോള കുടുംബ സംഗമം നടത്തിയത്.
സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ സണ്ണി അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ എം എസ് വർഗീസ്, പി എസ് അലക്സാണ്ടർ, ബാബു പി ജോൺ, തോമസ് ബാബു, അലക്സ് ഫിലിപ്പ്, ഐപ്പ് ഡാനിയേൽ, തോമസ് സാമുവേൽ, വി ജോർജ്, സിസ്റ്റർ മിനി തോംസൺ, ജോൺ മാത്യു ആര്യപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. ജോമോൻ ഏബ്രഹാം ഗാന ശുശ്രൂഷ നയിച്ചു. സഭാ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും ട്രഷറർ മാത്യു ജോൺ നന്ദിയും പറഞ്ഞു.
രാജൻ ജോൺ, ബിനു രാജ്, ബിനു ജോൺ, ഷിബു സാമുവേൽ, നെവിൻ മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.