ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയൻ സിൽവർ ജൂബിലി സംയുക്ത സഭായോഗം ഡിസം. 15 ന്  

ശാരോൻ ഫെല്ലോഷിപ്പ്  യുഎഇ റീജിയൻ സിൽവർ ജൂബിലി സംയുക്ത സഭായോഗം ഡിസം. 15 ന്  

                                                                    യുഎഇ : 25 വർഷം പിന്നിട്ട ശാരോൻ ഫെലോഷിപ്പ് യുഎഇ റീജിയൻ സംയുക്ത ആരാധനക്കായി നാളെ റാസ് അൽ ഖൈമയിൽ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഒത്തുകൂടുന്നു. മരുഭുപ്രയാണത്തിൽ പിന്നിട്ട വഴികളിൽ നല്ല നാഥനായി കൂടെയുണ്ടായിരുന്ന വലിയവനായ ദൈവത്തെ മഹത്വപ്പെടുത്തുവാൻ റീജിയനിലെ 17 സഭകളിൽ നിന്നായി നൂറ് കണക്കിന് വിശ്വാസികൾ വിവിധ എമിറേറ്റുകളിൽ നിന്നും റാസ് അൽ ഖൈമയിൽ എത്തി ചേരും. ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ ശാരോൻ ഫെലോഷിപ്പ് നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യാതിഥി ആയിരിക്കും. യു എ ഇ റീജിയൻ പാസ്റ്റർ ജോൺസൻ ബേബി, റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട്ട് ജോർജ്, അസോ. റീജിയൻ പാസ്റ്റർ സാം കോശി, അബുദാബി സെൻ്റർ പാസ്റ്റർ ഡോ.ഷിബു വർഗീസ്, ദുബായ്-ഷാർജ സെൻ്റർ പാസ്റ്റർ ഡോ. കെ.ബി.ജോർജ്കുട്ടി എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ശാരോൻ വോയിസ് സംഗീത ശുശ്രുഷ നയിക്കും.

സിൽവർ ജൂബിലി വർഷത്തിൽ സഭ ഭവന നിർമ്മാണം, വിവാഹ സഹായം തുടങ്ങി വിവിധ ചാരിറ്റി പദ്ധതികൾക്ക് നേതൃത്വം നൽകിയിരുന്നു. ഈ പദ്ധതികളുടെ സമാപനവും തുടർ പദ്ധതികളുടെ പ്രഖ്യാപനവും നാളത്തെ യോഗത്തിൽ ഉണ്ടായിരിക്കും. റാസ് അൽ ഖൈമ സെൻ്ററിൻറെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.

വാർത്ത : ബ്ലസൻ ജോർജ്