ചർച്ച് ഓഫ് ഗോഡ് UAE സംയുക്ത ആരാധന അനുഗ്രഹമായി നടന്നു

0
415

ജെയ്‌മോൻ ചീരൻ

ഷാർജ: ചർച്ച് ഓഫ് ഗോഡ് യുഎഇ സംയുക്ത ആരാധന ഡിസംബർ 2ന് ഷാർജ വർഷിപ് സെന്ററിൽ അനുഗ്രഹമായി നടന്നു. യുഎഇ പാസ്റ്റർ ജോർജ് ടൈറ്റസ് (ജോസ് മല്ലിശ്ശേരി) അധ്യക്ഷത വഹിച്ചു. പാസ്റ്റർ സണ്ണി പി സാമുവേൽ സങ്കീർത്തനം വായിച്ചു. നാഷണൽ ഓവർസിയർ റവ. കെ.ഓ. മാത്യുവിന്റെ നേതൃത്വത്തിൽ  തിരുവത്താഴ ശുശ്രുഷ നടന്നു. ചർച്ച് ഓഫ് ഗോഡ് മിഡ്‌ഡിൽ ഈസ്റ്റ് ഫീൽഡ് ഡയറക്ടർ റവ. ഡോ. സ്റ്റീഫൻ ഡാർണൽ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ കുര്യൻ മാമൻ പരിഭാഷപ്പെടുത്തി. പാസ്റ്റർ ടി പി മാത്യു, പാസ്റ്റർ ടി എ വർഗീസ്, ഗുഡ്‌ന്യൂസ് കോർഡിനേറ്റർ എഡിറ്റർ ടോണി ഡി ചെവൂക്കാരൻ എന്നിവർ സംസാരിച്ചു. പാസ്റ്ററർമാരായ തോമസ്കുട്ടി ഐസക്, ജോസഫ് ഡാനിയേൽ, റോയ് ജോർജ്, സ്റ്റീഫൻ ഡാനിയേൽ. എന്നിവർ പ്രാർത്ഥിച്ചു. ചർച്ച് ഓഫ് ഗോഡ് യുഎഇ ക്വയർ ഗാനശ്രുഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺ മാത്യു നന്ദി പറഞ്ഞു. യുഎഇയുടെ എല്ലാ എമിറേറ്റീസിൽ നിന്നും വിശ്വാസികളും, ശുശ്രുഷകരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here