പ്രവാസികൾക്കായി പിവൈപിഎ  UAE ബോധവൽക്കരണ പരിപാടി ഇന്ന്‌ (ശനി) രാവിലെ 11:30 (IST) മുതൽ

0
953

 ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, നോർക്ക ഡയറക്ടർ ഒ. വി മുസ്തഫ തുടങ്ങിയവർ പങ്കെടുക്കും

ദുബായ് : കോവിഡ് -19 മഹാമാരിമൂലം പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് ആശ്വാസമായി പി വൈ പി എ UAE റീജിയന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടി “കരുതലിൻ കരങ്ങൾ”ഇന്ന്‌ മെയ് 16ന് രാവിലെ 11:30(IST) മുതൽ ഓൺലൈനിൽ വീക്ഷിക്കാം.

കേരളത്തിന്റെ ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്,  നോർക്ക റൂട്ട്സ് ഡയറക്ടർ എം. വി  മുസ്‌തഫ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി  ജോൺസൻ എന്നിവർ പ്രവാസികൾക്കുള്ള വിവിധ പദ്ധതികൾ വിശദമാക്കും. കോവിഡിനെ അതിജീവിച്ച  ഡോ. റോയ് ബി കുരുവിള  മാനസിക സംഘർഷങ്ങൾ നേരിടാനുള്ള നിർദേശങ്ങൾ പങ്കുവെയ്ക്കും.

പവർ വിഷൻ ടി വി,  മിഡിൽ ഈസ്റ്റ്‌ ക്രിസ്ത്യൻ മിനിസ്ട്രിസ്, ഗുഡ്‌ന്യൂസ് ടി വി, പി വൈ പി എ യു എ ഇ റീജിയൻ   എന്നിവയുടെ ഫേസ്ബുക്ക്‌ പേജിലും യൂട്യുബിലും പ്രോഗ്രാം വീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here