പ്രവാസികൾക്ക്  30 ലക്ഷം രൂപവരെ വായ്പയുമായി നോർക്ക റൂട്ട്സ്

0
1636
പ്രവാസികൾക്ക്  30 ലക്ഷം രൂപവരെ വായ്പ നോർക്ക റൂട്ട്സിൽ നിന്നും എടുക്കാം:  ഒ.വി. മുസ്തഫ (ഡയറക്ടർ, നോർക്ക)
ഷിബു മുള്ളംകാട്ടിൽ
ഷാർജ: കോവിസ് പ്രതിസന്ധി മൂലം
നാലു ലക്ഷത്തോളം പ്രവാസികളാണ് വിവിധ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുവാന്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവരുടെ  പുനരധിവാസത്തിനായി എല്ലാ സഹായങ്ങളും നോർക്ക ചെയ്യുമെന്ന് ഒ.വി. മുസ്തഫ (ഡയറക്ടർ, നോർക്ക) അറിയിച്ചു. പി.വൈ.പി.എ.യു.എ.ഇ. റീജിയന്റെ  സാമൂഹ്യ ബോധവൽക്കരണ പരിപാടിയില്‍ (ഓൺലൈന്‍) പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിപ്രേം എന്ന പദ്ധതിയിലൂടെ പ്രവാസികൾക്ക്  സ്വയംസംരഭത്തിനായി  30 ലക്ഷം രൂപവരെ വായ്പ നൽകും.  നാട്ടിലെത്തി മടങ്ങിപ്പോകുവാന്‍ കഴിയാത്ത ഒരു ലക്ഷത്തോളം പ്രവാസികൾക്ക്  അടിയന്തര സഹായമായി 10,000 രൂപ വീതം നൽകി. സാമ്പത്തിക പിന്നോക്കം നിൽക്കു ന്നവർക്ക് നോർക്കയുടെ സാന്ത്വന ഫണ്ടില്‍ നിന്നും ചികിത്സയ്ക്കും വിവാഹ ആവശ്യങ്ങൾക്കും  സഹായം ലഭിക്കും.
315 രൂപ നൽകിയാൽ  മൂന്നു വർഷത്തേക്ക് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയല്‍ കാർഡ് ലഭിക്കും. അവർക്കുള്ള ഇൻഷുറൻസ് പരിരക്ഷ  ഇരട്ടിയാക്കിയിട്ടുണ്ട്. അപകട മരണം സംഭവിച്ചാല്‍ ആശ്രിതർക്ക് 4 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും ലഭിക്കും. ഏജൻസികളെ  ഒഴിവാക്കി നോർക്കയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് തൊഴില്‍ നിയമനവും നടത്തുന്നു. വിവിധ എംബസികളിലേക്ക് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും നോർക്ക ഭംഗിയായി ചെയ്തുവരുന്നു. ഭാഷാനൈപുണ്യം ഉൾപ്പെടെ  നിരവധി പരിശീലന ക്ലാസുകളും നടത്തുന്നുണ്ട്. ലോകമെങ്ങും ഉള്ള മലയാളികളുടെ സംഗമ വേദിയായ  ‘ലോക കേരള സഭ’  പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പഠിക്കുകയും പരിഹാര മാർഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. നോർക്ക റൂട്ട്സ് എക്കാലവും പ്രവാസികളോടൊപ്പം ഉണ്ട്. കൂടുതല്‍ വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കാം.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here