ചിന്തകളുടെ പെരുമഴ; പിവൈപിഎ യുഎഇ പ്രബന്ധാവതരണം നവ്യാനുഭവമായി

0
1326

വാർത്ത: ബ്ലസ്സൺ തോണിപ്പാറ

ഷാർജ: ഒരു നൂറ്റാണ്ട് പിന്നിട്ട പെന്തക്കോസ്ത് സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ അക്കമിട്ട് നിരത്തി പന്ത്രണ്ട് ടീമുകൾ ആവേശപൂർവ്വം പങ്കെടുത്ത പ്രബന്ധ അവതരണം നവ്യാനുഭവമായി. പിവൈപിഎ യുഎഇ റീജിയൻ മെയ് 25ന് ഷാർജ വർഷിപ്പ് സെൻററിൽ നടത്തിയ പ്രബന്ധ അവതരണ പരിപാടിയിൽ ദുബായ് ഐപിസി ഏബനേസർ ഒന്നാം സ്ഥാനം നേടി. ഐപിസി ഏബനേസർ അലൈൻ രണ്ടാം സ്ഥാനവും ഐപിസി അലൈൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പാസ്റ്റർ സണ്ണി പി. സാമുവേൽ, പാസ്റ്റർ ഡാനിയേൽ വില്ല്യംസ്, ഡഗ്ലസ് ജോസഫ് എന്നിവർ വിധികർത്താക്കളായിരുന്നു. പാസ്റ്റർമാരായ വിൽസൺ ജോസഫ്, ഗർസീം പി. ജോൺ, രാജൻ ഏബ്രഹാം, അലക്സ് ഏബ്രഹാം, ഷൈനോജ് നൈനാൻ, സാൽമോൻ പി. തോമസ്, ഡിലു ജോൺ, റോയ് ജോർജ്ജ്, പി.എം. സാമുവേൽ, സൈമൺ ചാക്കോ, സിസ്റ്റർ മേഴ്സി വിൽസൺ, വർഗീസ് ജേക്കബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

പിവൈപിഎ റീജിയൻ ഭാരവാഹികളായ പാസ്റ്റർ പി.എം. ശാമുവേൽ, പാസ്റ്റർ സൈമൺ ചാക്കോ, ഷിബു മുള്ളംകാട്ടിൽ, ജെൻസൺ മാമ്മൻ, ബ്ലസ്സൺ തോണിപ്പാറ, റോബിൻ സാം എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here