ചർച്ച് ഓഫ് ഗോഡ് യുഎഇ: കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു 

ചർച്ച് ഓഫ് ഗോഡ് യുഎഇ: കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു 

ഷാർജ്ജ: ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയർ റവ.കെ.ഒ. മാത്യൂവിൻെറ അദ്ധ്യക്ഷതയിൽ ഷാർജ്ജാ വർഷിപ്പ് സെൻററിൽ ചേർന്ന ജനറൽ കൗൺസിലിൽ 2024-2026 കാലയളവിലേക്കുള്ള പുതിയ കൌൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു.   

നാഷണൽ അസിസ്റ്റന്റ് ഓവർസീയറായി ബിഷപ്പ് ഷാൻ മാത്യു നിയോഗിതനായി. 

നാഷണൽ സെക്രട്ടറി പദവിയിലേക്ക് പാസ്റ്റർ കുര്യൻ മാമ്മൻ, ജോയിൻറ് സെക്രട്ടറി ആയി പാസ്റ്റർ ജോൺ മാത്യു, ട്രഷാറാറായി പാസ്റ്റർ സണ്ണി പി സാമുവേൽ, ജോയിൻറ് ട്രഷാറാർ സ്ഥാനത്തേക്ക് പാസ്റ്റർ എബി ബാബുവും തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റർ ജോർജ്ജ് ടൈറ്റസ് (ജോസ് മല്ലശ്ശേരി) ഇവാഞ്ചലിസം ഡയറക്ടർ ആയി സ്ഥാനമേറ്റു.

വൈ.പി.ഇ ഡയറക്ടർ സ്ഥാനം പാസ്റ്റർ ഫെബിൻ മാത്യു നിലനിർത്തി. ബ്രദർ ഗിന്നർ ജെ.ഡി സെക്രട്ടറി ആയും പാസ്റ്റർ ജോർജ്ജ് മാത്യു ട്രഷാറാറായും തിരഞ്ഞെടുക്കപ്പെട്ടു.

സ്ക്രിപ്ച്ചർ സ്കൂൾ ഡയറക്ടർ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട  റോബി ജോണിനൊപ്പം  ദിനേശ് എ.പി സെക്രട്ടറിയായും ബ്രദർ ബിനോയി ജോൺ തോമസ് ട്രഷാറാറായും സ്ഥാനമേറ്റു.

എൽ.എം മിനിസ്ട്രിയുടെ ഡയറക്ടർ പദവിയിലേക്ക് സിസ്റ്റർ വൽസാ മാത്യൂനെ തിരഞ്ഞെടുത്തു. ഒപ്പം സെക്രട്ടറിയായി സിസ്റ്റർ ഷേർളി കുര്യനും ട്രഷാറാറായി സിസ്റ്റർ എലിസബത്ത് സുനീഷും ചുമതലയേറ്റു.

അബുദാബി റീജിയൺ കോർഡിനേറ്ററായി പാസ്റ്റർ പ്രസാദ്, അലൈൻ കോർഡിനേറ്ററുമാറായി പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ജെയിൻ, ദുബായ് കോർഡിനേറ്ററായി പാസ്റ്റർ മാത്യു, ഷാർജ്ജ, അജ്‌മാൻ, ഉമ്മൽഖുവൈൻ എമിറേറ്റുകളുടെ കോർഡിനേറ്ററായി പാസ്റ്റർ സാം അടൂർ, റാസ് അൽ ഖൈമ കോർഡിനേറ്ററായി പാസ്റ്റർ രാരിഷ് കെ.വി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 റോബിൻസ് കീച്ചേരിയെ മീഡിയ ആൻഡ് പബ്ലിസിറ്റി ഡയറക്ടറായി തിരഞ്ഞെടുത്തു. 

ഓഡിറ്റർമാരായി ബ്രദർ മോറിസ് പി മാത്യുവും ബ്രദർ ബെന്നി എബ്രഹാമും സ്ഥാനമേറ്റു.