ചരിത്ര സംഭവത്തിനു യുഎഇ സാക്ഷിയായി മിഷനറി കോൺക്ലെവ് - 2
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ
ഷാർജ: ബാക്ക് ടു ദ ക്രോസ്സ് നാഷണൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുഎഇയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും ജിസിസിയിലെ 6 രാജ്യങ്ങളിൽനിന്നും യുഎഇയിലെ 7 എമിരേറ്റ്സിൽ നിന്നും നവം. 9 ശനിയാഴ്ച വൈകിട്ട് 6.30 ന് ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ സമ്മേളിച്ച ചരിത്ര നിമിഷങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി.
സുവിശേഷത്തിനു വേണ്ടി അടികൊണ്ട, ജയിലിൽ കിടന്ന, പട്ടിണി കിടന്ന ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും ഒരു മിഷനറി കുടുംബം വീതം ജീവതത്തിൽ ആദ്യമായി വിമാനം കയറി യുഎഇ എത്തി അനുഭവങ്ങൾ പങ്കുവച്ചത് ആരുടെയും കണ്ണുകൾ ഈറൻ അണിയിക്കുന്നതായിരുന്നു.യുഎഇ യിലെ സഭാ സംഘടനാ വ്യത്യാസം കൂടാതെ അനേക സഭകളുടെ സഹകരണം ആണ് ഈ ഉദ്യമത്തിനു പിന്നിൽ. പാസ്റ്റർ ജോർജ് പി. ചാക്കോ (യുസ്എ) മുഖ്യ സന്ദേശം നൽകി. റവ. ഡോ. വിൽസൺ ജോസഫ് (പ്രസിഡന്റ് ഐപിസി യുഎഇ റീജിയൻ ) റവ. ഡോ. കെ. ഒ. മാത്യു (സി ഒ ജി നാഷണൽ ഓവർസിയർ, യുഎഇ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കൂടാതെ യുഎഇ യിലെ വിവി ധ സഭകളുടെ പാസ്റ്റർമാർ വിശ്വാസികൾ പങ്കെടുത്ത മീറ്റിംഗിന് പാസ്റ്റർ കാലേബ് ജീ ജോർജ് നേതൃത്വം നൽകി.ഈ പ്രോഗ്രാം BACK TO THE CROSS (youtube) ചാനലിൽ വീക്ഷിക്കാവുന്നതാണ്.
Advertisement