പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാസ്റ്റർ എബി എം വർഗീസ്
കൊച്ചുമോൻ ആന്ത്യാരത്ത്
അബുദാബി: ദൈവജനം പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അബുദാബി പെന്തകോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷന്റെ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ് പ്രസ്താവിച്ചു. ഒക്ടോബർ 13 ഞായറാഴ്ച അബുദാബിയിൽ നടന്ന സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ബെന്നി പി ജോൺ അധ്യക്ഷനായിരുന്നു. പാസ്റ്റർ ശമുവേൽ എം തോമസ് സങ്കീർത്തന ശുശ്രൂഷയ്ക്കും, പാസ്റ്റർ ഷിബു വർഗീസ് തിരുവത്താഴ ശുശ്രൂഷയ്ക്കും നേതൃത്വം നൽകി. ട്രഷറർ ജോജി വർഗീസ് സ്വാഗതവും, ജോയിന്റെ സെക്രട്ടറി ബ്രദർ എബ്രഹാം മാത്യു മിഷൻ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു നന്ദിയും രേഖപ്പെടുത്തി.
അപ്ക്കോൺ ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു. ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്, ജോയിൻ ട്രഷറർ ജോബിൻ പോൾ തുടങ്ങിയവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.