ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡൻ്റ്

0
936

വാർത്ത: വിൻസി മാമൻ ദുബായ്

അബുദാബി: യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായി
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജേഷ്ടസഹോദരന്‍ കൂടിയായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്റെ ദേഹവിയോഗം മൂലമാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കപ്പെട്ടത്.

1961ല്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെയും ശൈഖ ഫാത്തിമ ബിന്‍ത്ത് മുബാറക് അല്‍കെത്ബിയുടെയും മകനായാണ് ജനനം.

1979ല്‍ സാന്‍ദര്‍സ്റ്റിലെ റോയല്‍ മിലിറ്ററി അക്കാദമിയില്‍നിന്നും ബിരുദംനേടി. 2004ല്‍ പിതാവിന്റെ വിയോഗത്തെത്തുടര്‍ന്ന് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്‍ പ്രസിഡണ്ട് പദമേറ്റെടുത്തതോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here