പിവൈപിഎ യുഎഇ റീജിയൻ മെഗാ ബൈബിൾ ക്വിസ് ഏപ്രിൽ 19 മുതൽ

പിവൈപിഎ യുഎഇ റീജിയൻ മെഗാ ബൈബിൾ ക്വിസ്  ഏപ്രിൽ 19 മുതൽ

ഷാർജ: പിവൈപിഎ. യുഎഇ റീജിയന്റെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ് "ബറകാ" ഏപ്രിൽ 19 ന് ഷാർജ വാർഷിപ് സെന്ററിൽ ആരംഭിക്കും. മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിരിക്കുന്ന നോക്ക്ഔട്ട് മത്സരങ്ങൾ ഏപ്രിൽ 19, 26 തീയതികളിലും, ഗ്രാൻഡ് ഫിനാലെ മെയ് 3 നും നടക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി ആദരിക്കും. പിവൈപിഎ. റീജിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു.

വാർത്ത: ടോജോ തോമസ്