യു എ ഇ ശാരോൻ ഫെല്ലോഷിപ്പ് സഭകൾക്ക് പുതിയ നേതൃത്വം

0
3377

വാർത്ത: എബി മാത്യു, റാസൽഖൈമ

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുഎഇ യിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സഭാ കൗൺസിൽ പുതിയ ഭാരവാഹികളെ നിയമിച്ചു. ഫെബ്രുവരി 2 നു ജെബൽ അലി ക്രൈസ്റ്റ് ചർച്ചിൽ കൂടിയ യോഗത്തിൽ ശാരോൻ സഭാ മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് നേതൃത്വം നൽകി. റീജിയൻ പാസ്റ്ററായി പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടയ്ക്കൽ, അസ്സോ. പാസ്റ്റർ ആയി ജോൺസൻ ബേബി, സെക്രട്ടറിിയായി പാസ്റ്റർ കോശി ഉമ്മൻ എന്നിവരെ നിയമിച്ചു.

പുതുതായി രൂപീകരിച്ച ഷാർജ സെന്ററിന്റെ ശുശ്രുഷകനായി പാസ്റ്റർ ഗിൽബർട് ജോർജിനെയും അബുദാബി സെന്റർ ശുശ്രുഷകനായി പാസ്റ്റർ ജേക്കബ് ജോർജിനെയും നിയമിച്ചു. പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ, പാസ്റ്റർ ഷിബു മാത്യു എന്നിവരെ യഥാക്രമം ഷാർജ, അബുദാബി സെന്ററുകളുടെ സെക്രെട്ടറിമാരായും തെരഞ്ഞെടുത്തു.  ബിജു തോമസ് ശാരോൻ മാനേജിങ് കൗണ്സിൽ പ്രതിനിധിയായിരിക്കും.  ബിജു തോമസ് അബുദാബി സെന്റർ പ്രതിനിധിയും ബാബു ചാക്കോ ഷാർജ സെന്റർ പ്രധിനിധിയുമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here