ശാരോൻ ഫെലോഷിപ്പ് യുഎഇ റീജിയൻ : പുത്രികാ സംഘടനകളുടെ വാർഷികവും സണ്ടേസ്കൂൾ ഗ്രാജുവേഷനും

വാർത്ത: എബി മാത്യു യുഎഇ
ഷാർജ: ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സണ്ടേസ്കൂൾ അസോസിയേഷൻ്റെയും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും (സി ഇ എം) സംയുക്ത വാർഷികവും നടന്നു റീജിയൻ സണ്ടേസ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ബ്ലസൻ ജോർജ് അധ്യക്ഷനായിരുന്നു. റീജിയൻ സിഇഎം പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ പ്രാർത്ഥിച്ചു. റീജിയൻ പാസ്റ്റർ ജോൺസൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. റീജിയണിലെ വിവിധ സഭകളുടെ ഗാനം, സ്പെഷ്യൽ പ്രോഗ്രാം, ഗ്രൂപ്പ് സോംഗ്, ഗ്രൂപ്പ് ആക്ഷൻ സോംഗ്, കോറിയോഗ്രഫി, സ്കിറ്റ്, ഷാഡോ മൈം തുടങ്ങിയ ആകർഷണങ്ങളായ പ്രോഗ്രാമുകൾ നടന്നു. പാസ്റ്റർ സാം കോശി(അസോ. റീജിയൻ പാസ്റ്റർ), പാസ്റ്റർ ഗിൽബെർട്ട് ജോർജ് (റീജിയൻ സെക്രട്ടറി), പാസ്റ്റർ ഡോ.ഷിബു വർഗീസ് (അബുദബി സെൻ്റർ പാസ്റ്റർ), പാസ്റ്റർ ബിജി ഫിലിപ്, ജോമോൻ പറക്കാട്ടിൽ, റിനു ഡി എന്നിവർ ആശംസാ സന്ദേശങ്ങൾ അറിയിച്ചു.
റീജിയൻ സി ഇ എം ടാലൻ്റ് ടെസ്റ്റ് വിജയികൾക്കും സണ്ടേസ്ക്കൂൾ പരീക്ഷാ റാങ്ക് ജേതാക്കൾക്കും ട്രോഫികൾ നൽകി. സണ്ടേസ്ക്കൂൾ പഠനം പൂർത്തീകരിച്ചവരുടെ ഗ്രാജുവേഷനിൽ പാസ്റ്റർ ഡോ.ഷിബു വർഗീസ് ഗ്രാജുവേഷൻ സന്ദേശം നൽകി. സണ്ടേസ്കൂൾ എക്സാം ഇൻവിജിലേറ്റേഴ്സായി പ്രവർത്തിച്ച 21 പേർക്ക് പ്രത്യേക അനുമോദനം നൽകി.ശാരോൻ ഫെലോഷിപ് ക്രൈസ്റ്റ് ചർച്ച് ജബൽ അലി റീജിയൻ സി ഇ എം ടാലൻ്റ് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിനുള്ള ചാമ്പ്യൻഷിപ് ട്രോഫി കരസ്ഥമാക്കി. ബെഥേൽ ശാരോൻ ചർച്ച് ക്വയർ ഗാനശുശ്രുഷ നയിച്ചു. റീജിയൻ സി ഇ എം ജോയിൻ്റ് സെക്രട്ടറി സോജിത് സജി,റീജിയൻ സണ്ടേസ്കൂൾ അസോസിയേഷൻ എക്സാം കൺട്രോളർ എബി മാത്യു, ജനറൽ കോർഡിനേറ്റർ റോക്കി സാം, റീജിയൻ മീഡിയ ടീം സെക്രട്ടറി റ്റൈറ്റസ് പൊടിക്കുഞ്ഞ് മുതലായവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. റീജിയൻ സി ഇ എം ജോയിൻ്റ് ട്രഷറർ ഷാജി എബ്രഹാം സ്വാഗതവും റീജിയൻ സണ്ടേസ്കൂൾ സെക്രട്ടറി ബ്ലസൻ ലൂക്കോസ് നന്ദിയും അറിയിച്ചു.
Advertisement