ജനഹൃദയങ്ങളിൽ തരംഗമായി ഗുഡ്‌ന്യൂസ് ഗാനോപഹാരം ‘യാത്ര ചെയ്യും ഞാൻ…’

0
6023

ദുബായ്: യു.എ.ഇ. യിൽ നിന്നും 111 പേർ ഒരുമിച്ച ഗൂഡ്‌ന്യൂസ് – ഓഡിയോഡെക് വെർച്യുൽ ക്വയർ ‘യാത്ര ചെയ്യും ഞാൻ…’ ജനഹൃദയങ്ങളിൽ തരംഗമായി.

ഇന്നലെ വൈകിട്ട് പ്രക്ഷേപണം ചെയ്ത ഈ ഗാനം ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ കാൽ ലക്ഷത്തിലധികം പേർ വീക്ഷിച്ചുകഴിഞ്ഞു.
സിസ്റ്റർ അന്നമ്മ മാമ്മൻ രചിച്ച ‘ ലോകമാം ഗംഭീര വാരിധിയിൽ…’ എന്ന അർത്ഥവത്തായ ഗാനമാണ് യു എ ഇ യിലെ വിവിധ
സഭകളിലെ ഗായകർ ആലപിച്ചത്. ഓഡിയോഡെക് പ്രൊഡക്ഷന്റെ സഹകരണത്തോടെ പുറത്തിറക്കിയ
ഈ ഗാനോപഹാരത്തിനു ഫിന്നി ജോൺസൻ, പി.സി ഗ്ലെന്നി, ഫ്രഡി ജോൺസൻ, ഷിബു മുള്ളംകാട്ടിൽ, സജി സാം എന്നിവർ നേതൃത്വം നൽകി .

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here