മഹാമാരിയ്ക്കെതിരെ ക്രിസ്ത്യൻ സഭാ ലീഡേഴ്സ് നടത്തിയ പ്രാർത്ഥന ശ്രദ്ധേയമായി

0
1734

മഹാമാരിയ്ക്കെതിരെ ക്രിസ്ത്യൻ സഭാ ലീഡേഴ്സ് നടത്തിയ പ്രാർത്ഥന ശ്രദ്ധേയമായി

കോട്ടയം: യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യയുടെ(യു സി പി ഐ) ആഭിമുഖ്യത്തിൽ കേരളത്തിലെ ക്രിസ്ത്യൻ ലീഡേഴ്സും സഭകളും ഒക്ടോ. 2 ന് നടത്തിയ സംയുക്ത പ്രാർത്ഥന ശ്രദ്ധേയമായി.മോസ്റ്റ് റവ.ജോഷ്വ മാർ ഇഗ്നേഷ്യസ് അദ്ധ്യക്ഷനായിരുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് കാതോലിക്കാ ബാവ മേജർ മോർ ബസേലിയോസ് ക്ലിമ്മീസ് ഉദ്ഘാടനം നിർവഹിച്ചു.

കോവിഡ് – 19 രോഗവ്യാപനം അതി രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭാരതത്തിലെ എല്ലാ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭാ മേലദ്ധ്യക്ഷന്മാരും
നേതാക്കളും മുതിർന്ന സഭാപ്രവർത്തകരും പങ്കെടുത്തു.

വെർച്ച്വൽ മീറ്റിംഗിലൂടെ നടന്ന സംയുക്ത പ്രാർത്ഥനയിൽ കേന്ദ്ര സർക്കാരിനായും
കേരളാ ഗവണർ, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പി.മാർ, എം എൽ എ മാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ,
ഐ എ എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, ഡോക്ടർമാർ, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി ഗ്രാമപഞ്ചായത്ത് തലത്തിലുള്ളവർക്കായി പ്രാർത്ഥിച്ചു. വിവിധ സഭാ മേലദ്ധ്യക്ഷന്മാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

സംസ്ഥാന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പി.മാരായ എം.വി.രാഘവൻ, കെ.മുരളീധരൻ, കെ.പ്രേമചന്ദ്രൻ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്,
മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, മുൻ എം.എൽ.എ ആര്യാടൻ ഷൗക്കത്ത്,
കൊല്ലം ഡി സി സി പ്രസിഡൻ്റ് ബിന്ദുകൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.

യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യാ ഭാരവാഹികളായ മോസ്റ്റ് റവ.ജോഷ്വ മാർ ഇഗ്നേഷ്യസ്, റവ.ഡോ.ജോൺസൺ തേക്കടയിൽ,
റൈറ്റ് റവ.ഡോ.ഉമ്മൻ ജോർജ്, റൈറ്റ് റവ.ഏബ്രഹാം മാർ പൗലോസ്, അർച്ച് ബിഷപ്പ് ജോർജ് ഞരളക്കാട്ട്, റവ.ഡോ.തോമസ് ഏബ്രഹാം, റൈറ്റ് റവ.ഡോ.സാം യേശുദാസ്, റവ.ഡോ. പി. എസ് ഫിലിപ്പ്, റൈറ്റ് റവ.വിൻസെൻ്റ് സാമുവേൽ, മോസ്റ്റ് റവ.മാർ ജോസഫ് പെരുംന്തോട്ടം, മോസ്റ്റ് റവ. അലക്സ് വടക്കുംതല, മോസ്റ്റ് റവ.ജോസഫ് മാർതോമസ്, റൈറ്റ് റവ.ഏബ്രഹാം ചാക്കോ, മോസ്റ്റ് റവ.തോമസ് മാർ തിമത്തോയ്സ്, റൈറ്റ് റവ.ഡോ.വി.എസ് ഫ്രാൻസിസ്, ആർച്ച് ബിഷപ്പ് സൂസെ പാക്യം, റവ.ഡോ.വർഗീസ് ചക്കാലയ്ക്കൽ,
റവ.ഡോ.വി.ടി.ഏബ്രഹാം, റവ.ഡോ.കെ.സി.ജോൺ, റവ. എൻ.പി. കൊച്ചുമോൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് തുടങ്ങിയവർ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കി. വിവിധ സഭകൾ ഗാന ശുശ്രൂഷ നിർവഹിച്ചു.
കേരള ഘടകം ചുമതല ക്കാരായ റവ. ജോഴ്സൺ, റവ. മോഹൻ വി പോൾ, ജോയ് സേവിയർ എന്നിവർ നേതൃത്വം നല്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here