ഐപിസി ഉടുമ്പൻചോല ഏരിയയുടെ പുത്രിക സംഘടനകളുടെ വാർഷികം

ഐപിസി ഉടുമ്പൻചോല ഏരിയയുടെ പുത്രിക സംഘടനകളുടെ വാർഷികം

ഉടുമ്പൻചോല: ഐപിസി ഉടുമ്പൻചോല ഏരിയയുടെ പുത്രിക സംഘടനകളുടെ വാർഷികം നടന്നു. പാസ്റ്റർ ഫ്ലെവിൻ ജോൺ (ഏരിയ സൺഡേസ്കൂൾ പ്രസിഡന്റ്) അധ്യക്ഷനായിരുന്നു. ഏരിയാ പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ ബൈജു ചാക്കോ സ്വാഗതം പറഞ്ഞു. ഉടുമ്പൻചോല ഏരിയ പ്രസിഡന്റ് പാസ്റ്റർ കുര്യൻ തോമസ് ഉദ്ഘാടനം ചെയ്തു. 

സെക്രട്ടറി പാസ്റ്റർ ജോർജ് പി ജോസ് വാർഷിക റിപ്പോർട്ട്  അവതരിപ്പിച്ചു.  ട്രഷർ ബിൻസ് മോൻ ഷാജി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. സിസ്റ്റർ മോളി കുര്യൻ (ഏരിയ സോദരി സമാജം രക്ഷാധികാരി) , സിസ്റ്റർ മേരിക്കുട്ടി മാത്യു (കട്ടപ്പന മേഖല സെക്രട്ടറി) , പാസ്റ്റർ ജസ്റ്റിൻ പി.സ് (BITS മന്ദമരുതി) , പാസ്റ്റർ സിനീഷ് സെബാസ്റ്റ്യൻ (സൺഡേ സ്കൂൾ മേഖലാ സെക്രട്ടറി) , ബ്രദർ ബിജുമോൻ പി.സി (ഏരിയ ജോയിന്റ് സെക്രട്ടറി) , എന്നിവർ ആശംസകൾ അറിയിച്ചു.  സമ്മാനദാനങ്ങൾ നടന്നു. ഏരിയ വൈസ് പ്രസിഡന്റ്) പാസ്റ്റർ ബിജു എം.ആർ സമ്മാനങ്ങൾ വിതരണം ചെയ്തു.