യു.കെ പ്രാർത്ഥനാ ദിനം ഓഗ.17 ന്

യു.കെ പ്രാർത്ഥനാ ദിനം ഓഗ.17 ന്

ഇംഗ്ലണ്ട് : മലയാളി പെന്തക്കോസ്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓഗ.17  യു.കെ പ്രാർത്ഥനാ ദിനം ആചരിക്കും. രാജ്യത്തിന്റെ  ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ നടക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ആഗസ്റ്റ് 17ന് ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 2 വരെ Lanarkshire Christian Fellowship സഭയുടെ ആഭിമുഖത്തിൽ ഗ്ലാസ്‌ക്കോ പട്ടണത്തിൽ നടക്കും.

 പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രയർ കോ - ഓഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. സ്കോട്ലാൻഡ് ഏരിയ കോഓർഡിനേറ്റർ സുറിൽ തോമസ്  ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ( വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി.സി സേവ്യർ (ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും നേതൃത്വം നല്കും

വാർത്ത : പോൾസൺ ഇടയത്ത്