യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ ഒരുക്കി പാസ്റ്ററുടെ വീഡിയോ

0
5571

യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ ഒരുക്കി പാസ്റ്ററുടെ വീഡിയോ ശ്രദ്ധേയമാവുന്നു

നഴ്സുമാർക്ക് യുകെയിലേക്ക് കുടിയേറുവാൻ ഉള്ള അവസരങ്ങൾ വിശദീകരിച്ചുകൊണ്ട് വ്യക്തമായ നിർദ്ദേശങ്ങൾ നൽകി തയ്യാറാക്കിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. യാത്രയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങളുടെ പടിപടിയായുള്ള വിവരങ്ങൾ കൃത്യമായി വിശദീകരിക്കുന്ന വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
വലിയതോതിലുള്ള കുടിയേറ്റമാണ് നഴ്സുമാരിൽ നിന്ന് യുകെയിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്ന് യുകെ വിട്ടു മാറിയതോടെ കൂടെ ആരോഗ്യമേഖലയിൽ നേരിടുന്ന നേഴ്സുമാരുടെ ക്ഷാമം നികത്തുവാൻ ഇന്ത്യ, ഫിലിപ്പീൻസ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരെ വ്യാപകമായി എൻഎച്ച്എസ് ഉം, എച്ച് എസ് സിയും റിക്രൂട്ട് ചെയ്യുന്നുണ്ട്.

 കേരളത്തിൽ നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന നഴ്സുമാർക്ക് സഹായകരമാകുന്ന വീഡിയോ ആണ് പാസ്റ്റർ ജേക്കബ് ജോർജ് ചെയ്തിരിക്കുന്നത്.

പാസ്റ്റർ ജേക്കബ് ജോർജ് യുകെയിലെ ബെൽഫാസ്റ്റിൽ യു.റ്റി. ബെൽഫാസ്റ്റ് ഇന്ത്യൻ ഫെലോഷിപ്പിൻ്റെ പാസ്റ്റർ ആയി കഴിഞ്ഞ 12 വർഷമായി സേവനമനുഷ്ഠിക്കുന്നു. ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എംപി ജോർജുകുട്ടിയുടെ മകനാണ് പാസ്റ്റർ ജേക്കബ്.

ഗുഡ്‌ന്യൂസ് കലണ്ടർ (2021) ഡൗൺലോഡ് ചെയ്യാൻ

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

LEAVE A REPLY

Please enter your comment!
Please enter your name here