മലയാളി പെന്തെക്കോസ്റ്റൽ അസ്സോസിയേഷൻ യുകെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം

മലയാളി പെന്തെക്കോസ്റ്റൽ അസ്സോസിയേഷൻ യുകെ (MPA UK) യൂത്ത് നാഷണൽ ലീഡർഷിപ്പിന് നവ നേതൃത്വം

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യുകെ ക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡർ ബ്രദർ ബെഞ്ചോ ചെറിയാൻ ഉൾപ്പെടുന്ന പത്തംഗ കമ്മിറ്റിക്കാണ് MPA UK ജനറൽ കമ്മറ്റി അംഗീകാരം നൽകിയത്. ഇന്നത്തെ കാലഘട്ടത്തിൽ സഭയിലും, സമൂഹത്തിലും യുവജനങ്ങളുടെ പങ്ക് ചെറുതല്ല. എന്നാൽ അവർക്ക് ലഭിക്കേണ്ട പങ്ക് ഇന്ന് സഭയിൽ കുറയുന്ന അവസ്ഥയാണ് പൊതുവേ കാണപ്പെടുന്നത്. ഇത് വ്യക്തമായി മനസിലാക്കിയ നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി റവ.ബിനോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കോൺഫറൻസ് സമയത്ത് നടന്ന ജനറൽ കൗൺസിലിൽ യുവജനങ്ങൾക്കായി ഒരു പ്രത്യേകം ലീഡർഷിപ്പിനെ രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും, അവരെ സഭയുടെയും, സമൂഹത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നും, അതിനായി നമ്മൾ അവർക്ക് അവസരങ്ങൾ നൽകണം എന്നും ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ജനറൽ കൗൺസിൽ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു. തൽഫലമായി പത്തംഗ കമ്മിറ്റി  ദിവസം രൂപീകരിക്കുകയും, അവരെ ദൈവരാജ്യ വളർച്ചയ്ക്കായും, സമൂഹ നന്മക്കായും പ്രയോജനപ്പെടുവാൻ ശനിയാഴ്ച വൈകുന്നേരം നടന്ന കോൺഫ്രൻസിന്റെ പൊതുയോഗത്തിൽ  പ്രാർത്ഥിച്ചു സമർപ്പിക്കുകയും ചെയ്തു. 

എന്നാൽ മുൻവർഷങ്ങളിൽ MPA UK ക്ക് യൂത്ത് കോർഡിനേറ്റർ എന്ന സ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ അതിൽനിന്നും വിത്യസ്തമായാണ് ഇപ്പോൾ ഈ പുതിയ കമ്മിറ്റിയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. MPA UK നാഷണൽ ലീഡർഷിപ്പ് കമ്മിറ്റിയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. 

ബ്രദർ ബെഞ്ചോ ചെറിയാൻ (ഓക്സ്ഫോർഡ്)

ബ്രദർ ബിന്നി തോമസ് (ലണ്ടൻ)

ബ്രദർ ആൽവിൻ മാത്യു (മാഞ്ചസ്റ്റർ)

ബ്രദർ റെലിൻ റെജി (ബ്രിസ്റ്റോൾ)

ബ്രദർ സൂറിയൽ തോമസ് (സ്കോട്ലൻഡ്)

സിസ്റ്റർ ഫേബ ഷാജി (ലണ്ടൻ)

സിസ്റ്റർ പ്രിസില്ല ജോൺസൻ (ലണ്ടൻ)

സിസ്റ്റർ കെസിയ പണിക്കർ (ഓക്സ്ഫോർഡ്)

സിസ്റ്റർ ബിബിന എബ്രഹാം (കേംബ്രിഡ്ജ്)

സിസ്റ്റർ കെസിയ അഗസ്റ്റിൻ (ഹേവാർഡ്സ് ഹീത്ത്)

Advertisement